0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : amal Read All Parts 29.6K

തകരുന്നത് സ്വന്തം കുടുംബമാണെന്ന് അവർക്കറിയാം. അതുകൊണ്ട് എതിർപ്പ് സംസാരത്തിൽ മാത്രമേ ഉണ്ടാവു.. “ ഷിജു ആത്മവിശ്വാസത്തോടെ പറഞ്ഞു.

നേരം ഇരുട്ടിയപ്പോൾ അവരെല്ലാം പിരിഞ്ഞു.

പുലർച്ചെ 4 മണി ആയപ്പോഴാണ് ഷിജുവിന്റെ ഫോണിൽ ഒരു കോൾ വന്നത്. അത് അറ്റന്റ് ചെയ്ത് പറഞ്ഞത് കേട്ട് അവൻ ഞെട്ടി. ഉടനെ രാജഗിരി ഹോസ്പിറ്റലിലേക്ക് ചെന്നു.

അത്യാഹിത വാർഡിന് മുൻപിൽ വിഷമിച്ചു നിൽക്കുന്ന രാഹുലിനെയും, വിഷ്ണുവിനെയും, ജോണിയുടെയും, സിനാന്റെയും കുടുംബക്കരെയും കണ്ടു. അവിടെ കുറച്ച് പോലിസ് ഉദ്യോഗസ്ഥരും നിൽക്കുന്നുണ്ട്.

ഷിജു വേഗം അടുത്ത് ചെന്ന് കാര്യം തിരക്കി. വിഷ്ണു കൈയ്യിലുള്ള ഫോൺ എടുത്ത് ഷിജുവിന് നേരെ നീട്ടി. അതിൽ കണ്ട cctv ഫുട്ടേജിൽ : ബൈക്കിൽ സ്പീഡിൽ പോകുന്ന ജോണിയും, സിനാനും. ജോണിയാണ് ബൈക്ക് ഓടിക്കുന്നത്. രണ്ട് പേരും ഹെൽമെറ്റ്‌ ഇട്ടിട്ടുണ്ട്. പെട്ടന്ന് ഒരു വടി ചെന്ന് അവരുടെ ദേഹത്തു കൊണ്ടു.

നിയന്ത്രണം വിട്ട വാഹനം ചെന്ന് ഓടയിലേക്ക് മറിഞ്ഞു. സിനാനും, ജോണിയും പരിക്കുകളോടെ എഴുനേറ്റു വന്നു. പെട്ടന്ന് മങ്കി ക്യാപ്പും, ഹാൻഡ് ഗ്ലൗസും ധരിച്ച രണ്ട് പേര് ഇരു വശത്തുനിന്നുമായി വന്നു. അരയിൽ നിന്ന് പില്ലറ്റ് ഗൺ എടുത്ത് നെറ്റിയിലും ദേഹത്തുമൊക്കെയായി തുരു തുരാ നിറയൊഴിച്ചു. വേദനയോടെ ഇരുവരും നിലത്തു വീണ് പിടയാൻ തുടങ്ങി. അടുത്ത് ചെന്ന മുഖം മൂടി ധാരികൾ ഫോണും, പേഴ്സും, മാലയും, വാച്ചുമൊക്കെ തട്ടിയെടുത്ത് അവിടെ നിന്നും അപ്രത്യക്ഷരായി.

“ കുറുവാ സംഘമാണെന്നാ പോലീസിന്റെ നിഗമനം. 2024ൽ മുവാറ്റുപുഴയിലും ഇതുപോലെ ഒരു സംഭവം ഉണ്ടായെന്നാ പറയണേ.. “ വിഷ്ണു വിവരിച്ചു.

ഈ നേരം ഡോക്ടർ പുറത്തേക്ക്

💬 Comments

View all comments