Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]
അകത്ത് പോകുന്നത് ഞാനും, നീയുമൊക്കെ ആയിരിക്കും.. അത്രയ്ക്ക് ദ്രോഹമല്ലേ അവരോട് ഇത്രയും നാള് ചെയ്തത്.. “
“ അയ്യോ.. ഇത് എങ്ങനേലും stop ചെയ്യണം.. എനിക്ക് പേടിയാവുന്നു..“
“ ഈ ഹോസ്പിറ്റലിൽ ഇറങ്ങിയാൽ നേരെ പോണത് അങ്ങോട്ടായിരിക്കും.. വേണ്ടി വന്നാൽ എല്ലാറ്റിനേം പച്ചയ്ക്ക് കത്തിക്കും ഞാൻ.. “ ഷിജു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു. ഇതൊക്കെ കണ്ട് ജിനുവിന് പേടി വരാൻ തുടങ്ങി.
“ അതൊന്നും വേണ്ട ഷിജു.. അവർക്ക് ഇതിൽ എന്തേലും പങ്ക് ഉണ്ടേൽ സംസാരിച്ച് തീർക്കാം. അവിടെ ഇത്രേം നാൾ നടന്ന കാര്യങ്ങളൊക്കെ അറിഞ്ഞാൽ എന്റെ ജീവിതവും നശിക്കും. പ്ലീസ് അതുകൊണ്ട് നമ്മക്ക് സംസാരിച്ചു തീർക്കാം. ഞാനും വരാം കൂടെ.. “ ജിനു ഉൾഭയത്തോടെ പറഞ്ഞു.
ഈ നേരം 30,35 വയസ്സുള്ള ഒരാൾ ഇവരുടെ അടുത്തേക്ക് വന്നു. അയാൾ ഷിജുവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു “ ഞാൻ വിഷ്ണുവിന്റെ വകേലെ മാമനാ.. “ അയാൾ സ്വയം പരിചയപ്പെടുത്തി.
“ അവനന്റെ കാര്യത്തിൽ എന്തേലും ഡോക്ടർ പറഞ്ഞോ..? “ ഷിജു അൽപ്പം പ്രതീക്ഷയോടെ ചോദിച്ചു.
“ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സത്യത വളരെ കുറവാണെന്നാ പറയണേ.. എനി എല്ലാം ഈശ്വരന്റെ കൈയ്യിലാ. “ അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
ഇതു കൂടി കേട്ടതോടെ ഷിജു വീണ്ടും വിഷമത്തിലായി. അവന്റെ കണ്ണുകൾ നിറഞ്ഞു.
“ മോൻ വല്ലതും കഴിച്ചാരുന്നോ? “ അയാൾ ആശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചു.
“ ഇപ്പൊ ഒന്നും വേണ്ട.. “
“ നേരം ഒരുപാട് വൈകി. എനീം കഴിക്കാതിരുന്നാ എവിടെ ശെരിയാവും..? മക്കള് രണ്ടാളും വാ.. നമുക്ക്
💬 Comments
View all comments