0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : amal Read All Parts 29.8K

താഴെ ക്യാന്റീൻ പോയി കഴിക്കാം.. “ അയാൾ ഇരുവരെയും നിർബന്ധിച്ചു എഴുനേൽപ്പിച്ചു. ശേഷം കൈയ്യിലുള്ള മിനറൽ വാട്ടർ ഷിജുവിന് നേരെ നീട്ടി “ കണ്ണൊക്കെ ചുമന്നിരിക്കുവാ കുറച്ച് വെള്ളം കുടിക്ക്.. “ ഷിജു ബോട്ടിൽ വാങ്ങി കുറച്ചു കുടിച്ച് തിരികെ ഏൽപ്പിച്ചു.

“ എനി മോൻ കുടിക്ക്.. “ ബോട്ടിൽ ജിനുവിന് നേരെ നീട്ടി.

“ എനിക്ക് വേണ്ട.. ദാഹം ഇല്ല.. “ ജിനു പറഞ്ഞു.

“ കൊറച്ചു കുടിക്ക് മോനെ.. “ അയാൾ വീണ്ടും നിർബന്ധിച്ചു.

ഒടുവിൽ ജിനു ഒരു കവിള് വെള്ളം കുടിച്ച് ബോട്ടിൽ തിരികെ നൽകി.

ശേഷം അവരെല്ലാം ക്യാന്റീനിലേക്ക് ചെന്നു. ഇരുവർക്കും കഴിക്കാൻ മസാല ദോശയും, കാപ്പിയും മേടിച്ചു കൊടുത്തു.

“ ചേട്ടൻ കഴിക്കുന്നില്ലേ..? “ ജിനു ചോദിച്ചു.

“ ഞാൻ കഴിച്ചതാ.. “ അയാൾ മറുപടി നൽകി.

ജിനുവും, ഷിജുവും അല്പാൽപ്പം കഴിച്ച് തുടങ്ങി.

“ എല്ലാവരും ആകെ കൺഫ്യൂഷനിലാ.. ഒരാഴ്ചക്കുള്ളിൽ കൂട്ടുകാർക്കൊക്കെ ഇങ്ങനെ സംഭവിക്കാന്ന് വച്ചാൽ..? പോലീസിനും ഇപ്പൊ എന്തൊക്കെയോ സംശയങ്ങളൊക്കെ ഉണ്ട്.. “

“ എന്ത് സംശയം..? “ ജിനു ഭയത്തോടെ ചോദിച്ചു.

“ നിങ്ങളെല്ലാം കൂടെ ഒപ്പിച്ച വല്ല എടാകൂടത്തിന്റെ തിരിച്ചു പണിയാണോ ഇതെന്നാ സംശയം..? ഷിജു പോലീസിന്റെ റെടാറിലുണ്ട്. വൈകാതെ നീയും ആ ലിസ്റ്റിൽ വരും. “ അയാൾ ജിനുവിനെ നോക്കി പറഞ്ഞു.

“ ഞാൻ എങ്ങനെ ഈ.. തിൽ പെടും…? “ ജിനു ഭയത്തോടെ ചോദിച്ചു.

“ നിങ്ങളൊക്കെയല്ലേ കൂട്ടുകാര്.. “

“ അല്ല.. ഞാൻ ഇവർടെ അത്ര അടുത്ത കൂട്ടുകാരൊന്നും അല്ല..

💬 Comments

View all comments