0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : amal Read All Parts 29.8K

ഇരുന്നു. ഷിജു മനസ്സിലെ ദേഷ്യം കൂട്ടി വണ്ടി കത്തിച്ചു വിട്ടു.

അയാൾ ആവറേജ് സ്പീഡിൽ മാത്രമാണ് പോകുന്നത്. യാതൊരു വിധ പ്രഷറും അയാളുടെ ബോഡി ലാംഗ്വേജിൽ ഉണ്ടായില്ല. ഷിജു വേഗം കൂട്ടി വിട്ട് അയാളുടെ ഏകദേശം അടുത്തെത്തി.

കൈയ്യിൽ കിട്ടിയാൽ അയാള്ടെ പരിപ്പിളക്കും. ഷിജു ദേഷ്യം കൂട്ടി. പെട്ടന്നാണ് സ്വന്തം കാലിൽ ഭലം നഷ്ടപ്പെടുന്നത് പോലെ ഷിജുവിന് തോന്നിയത്. ഗിയറ് മാറ്റാൻ നന്നേ പാട് പെട്ടു. കണ്ണിലൊക്കെ ഇരുട്ട് കയറി തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അവന് മനസ്സിലായില്ല. സ്വബോധത്തിലേക്ക് വരാൻ അവൻ ഒരുപാട് ശ്രമിച്ചു. പക്ഷെ പറ്റുന്നില്ല. കണ്ണിൽ കാഴ്ച്ച നഷ്ട്ടപ്പെട്ടു തുടങ്ങി. ഹൈവേയിലൂടെ വണ്ടി വളഞ്ഞും പുളഞ്ഞും പോകാൻ തുടങ്ങി. പിന്നിലിരിക്കുന്ന ജിനു പേടിച്ചു വല്ലാതായി. “ ഷിജു പതുക്കെ പോ.. പേടിയാവുന്നു.. “ ജിനു പേടിയോടെ പറഞ്ഞു.

അപ്പഴേക്കും ഷിജുവിന്റെ കൈയ്യിൽ നിന്ന് നിയന്ത്രണം നഷ്ട്ടമായിരുന്നു.

ബൈക്ക് നേരെ ഡിവൈഡറിൽ കൊണ്ട് ചെന്ന് ഇടിച്ച് എതിർ ദിശയിലേക്ക് മറിഞ്ഞു. എതിരെ വന്ന KSRTC ബസ്സിൽ ഇടിച്ച് ഇരുവരും റോഡിലേക്ക് മറിഞ്ഞു. ഷിജുവിന് നല്ലപോലെ പരിക്ക് പറ്റി. ചോര വാർന്നൊലിച്ചു. ജിനുവിന്റെ അവസ്ഥയും സമാനമാണ്. ഇരുവരും റോഡിൽ കിടന്ന് പിടഞ്ഞു. ആളുകളൊക്കെ കൂടി തുടങ്ങി.

ഷിജുവിന്റെ കണ്ണ് മെല്ലെ അടഞ്ഞു തുടങ്ങി. കണ്ണിലെ വെളിച്ചം പയ്യെ നഷ്ട്ടപ്പെട്ടു വന്നു. നിരുപമയോടും, മാളവികയോടും ഇതുവരെ ചെയ്തു കൂട്ടിയ ക്രൂരതകളൊക്കെ മിന്നി മറഞ്ഞു. ഉഗ്ര രൂപീയായ രുദ്ര കാളിയെ പോലെ ജ്വലിക്കുന്ന കണ്ണുകളുമായി നിരുപമ അവനെ തന്നെ നോക്കി. നെഞ്ച് കത്തി ഭസ്മമാവുന്ന തീക്ഷണത ആ കണ്ണുകളിൽ ജ്വലിച്ചു.

💬 Comments

View all comments