Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]
നിന്ന് സനു മുന്നിലേക്ക് കടന്നു വന്നു. എല്ലാവരും ഒരേ പോലെ നിശബ്ദരായി. മാളവികയ്ക്ക് പറയാൻ വാക്കുകളില്ലാതായി.
“ ആരും പേടിക്കണ്ട.. തല്ലാനോ, കൊല്ലാനോ ഒന്നും വന്നതല്ല.. ഞാൻ ഇവന്റെ ചേട്ടനാ.. സതീശൻ.. “ അയാൾ സ്വയം പരിചയപ്പെടുത്തി.
സനു മുന്നിലോട്ട് നടന്ന് വന്ന് മാളവികയുടെ കൈയ്യിൽ പതിയെ പിടിച്ചു ചോദിച്ചു “ എന്നെ ഇഷ്ട്ടമല്ലെന്ന് പറഞ്ഞത് ശെരിക്കും സത്യമാണോ..? “ മാളവികയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
“ സനു ഞാൻ…” മാളവികയുടെ വാക്കുകൾ ഇടറി.
“ ഞാൻ ചോദിച്ചതിനുള്ള മറുപടി താ.. “
“ എന്റെ മറുപടിയിൽ എനി പ്രസക്തിയില്ല സനു. ഒരാണ് അവന്റെ പെണ്ണിൽ പ്രതീക്ഷിക്കുന്ന പലതും എനിക്ക് നഷ്ട്ടപ്പെട്ടു. നീ ചിന്തിക്കുന്നതിലും അപ്പുറത്താണ് പലതും. നിനക്ക് നല്ലൊരു പെണ്ണിനെ കിട്ടും.. “ മാളവിക നിറ കണ്ണുകളോടെ പറഞ്ഞു.
“ ഞാൻ ചോദിച്ചതിനുള്ള മറുപടി കിട്ടിയില്ല.. “
“ സനു പ്ലീസ്.. നമ്മുക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റത്തില്ല.. നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയണേ.. “
ഈ നേരം സതീഷ് മുന്നോട്ട് വന്നു. “ മോളെ ഇവന് എല്ലാം അറിയാം.. ഇതുവരെ നിങ്ങൾ അനുഭവിച്ച വേദനയും, അതിന്റെ കാരണവും, കാരണക്കാരയും എല്ലാം അറിയാം… അവന്റെയൊക്കെ ഉന്മൂലനം. ആ വിധി എഴുതിയത് ഞങ്ങളാ…” സതീശന്റെ വാക്കുകൾ കേട്ട് മൂവരും ഒരേ പോലെ ഞെട്ടി.
“ ആരും അമ്പരക്കണ്ട. കാര്യം ഞാൻ പറയാം. മാളു അന്ന് എന്നെ breakup ചെയ്ത ദിവസം മുതൽ ഞാൻ കടുത്ത ഡിപ്രെഷനിലേക്ക് പോയി. എത്ര ട്രൈ ചെയ്തിട്ടും ഓവർകം ചെയ്യാനായില്ല. എനിക്ക്
💬 Comments
View all comments