Chapter Title : സിൽക്ക് സാരി 2 [Amal Srk]
നമ്മളന്ന് അടിച്ചോ..? " ഷിജു സംശയത്തോടെ ചോദിച്ചു.
" നമ്മളന്ന് അടിച്ചത് 2000 രൂപേടെ സാധനാ.. ബാക്കിക്ക് ഞാൻ മഷ്‌റൂം മേടിച്ച്.. 😁 " സിനാൻ ഇളിച്ചുകൊണ്ട് പറഞ്ഞു.
" അപ്പൊ നമ്മളാറിയാതെ ഇങ്ങനെ പലതും നടക്കുന്നുണ്ടല്ലേ..? "
" ഒര് ആഗ്രത്തിന്റെ പുറത്ത് ചെയ്തതാ... "
" ശെരി.. ഇപ്പൊ നിനക്ക് എത്ര കാശാ വേണ്ടത്..? "
" 5000 "
" അത് ഞാൻ തരാം.. "
" അത്രേം നിന്റെ കൈയ്യിൽ ഉണ്ടോ? "
" ഉള്ളോണ്ടല്ലേ തരാന്ന് പറഞ്ഞത് "
" ശെരിക്കും എത്ര പൈസേടെ ലോട്ടറിയാ നിനക്ക് അടിച്ചത്..? "
" അതൊന്നും നീ അറിയണ്ട.. "
" രണ്ടാം സമ്മാനം വല്ലോം ആണോടെ....? "
" അത്രക്കൊന്നും ഇല്ലടാ.. ഇത് ചെറിയ പ്രൈസാ.. "
" അപ്പൊ വീട്ടിൽ കൊടുത്തില്ലേ..? "
" ഇച്ചേരെ.. "
" ഞാൻ ഈ പൈസ പൈയ്യെ തിരിച്ചു തന്നാ പോരെ..? "

" നീ തിരിച്ചു തരേണ്ടെടാ.. "
" നീ തമാശ പറയുവല്ലല്ലോ..? " സിനാൻ സംശയം മാറാതെ ചോദിച്ചു.
" ഞാൻ സീരിയസായിട്ട് പറഞ്ഞതാ.. ഞാൻ തരുന്ന 5000 രൂപ നീ തിരിച്ചു തരണ്ട. "
" നീയാടാ റിയൽ ഫ്രണ്ട്.. " സിനാൻ ഷിജുവിന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു.
ശനിയാഴ്ച്ച ദിവസം തൃപ്പണിത്തുറ ഹിൽ പാലസ് മ്യൂസിയത്തിൽ കാമുകൻ സനൂപിനൊപ്പം നടക്കുകയാണ് മാളവിക. അവൾടെ മുഖത്ത് നല്ലപോലെ ഭയം പ്രകടമായിരുന്നു.
" സനു നമ്മക്ക് തിരിച്ചു പോയാലോ..?
💬 Comments
View all comments