Chapter Title : സിൽക്ക് സാരി 2 [Amal Srk]
ഇന്റർവെൽ ബെൽ മുഴങ്ങി.
" എനിക്ക് മൂത്രൊഴിക്കാൻ മുട്ടുന്നു.. " ഗോഹുൽ പറഞ്ഞു.
" വാ പോകാം.. എനിക്കും മുട്ടുന്നുണ്ട് " ജിനു മറുപടി നൽകി.
ശേഷം ഇരുവരും ബോയ്സ് ടോയ്‌ലറ്റിലേക്ക് ചെന്നു. മൂത്രമൊഴിച്ചു തിരിച്ചു വരുമ്പോൾ മുൻപിൽ നിൽക്കുന്നു ഷിജുവും, കൂട്ടരും. പെട്ടന്നുള്ള അവരുടെ വരവ് കണ്ട് ഗോഹുലും, ജിനുവും പേടിച്ചു.
" ഷിജു വഴി മാറ്.. ഞങ്ങക്ക് ക്ലാസ്സിൽ പോണം.. " ഗോഹുൽ പറഞ്ഞു.
" മാറാൻ സൗകര്യമില്ല.. നീ എന്നാ ചെയ്യും..? " ഷിജു അവനെ വിരട്ടി.
" വെറുതെ പ്രശ്നം ഉണ്ടാക്കരുത് ഷിജു.. " ജിനു ഇടയ്ക്കു കയറി പറഞ്ഞു.
" മാറി നിക്കെടാ ചെക്കാ.. അല്ലേൽ നിനക്കും കിട്ടും.. " അത് കേട്ടപ്പോൾ ജിനുവിന്റെ വാ അടഞ്ഞു.
" എന്താ നിങ്ങടെയൊക്കെ പ്രശ്നം..? " ഗോഹുൽ ചോദിച്ചു.
" നീ.. നീയാണ് എന്റെ പ്രശ്നം.. എനിക്കിട്ട് പണിഞ്ഞിട്ട് ഇവിടെ ഞെളിഞ്ഞു നടക്കാന്ന് കരുതണ്ട.. " ഷിജു ഭീഷണി മുഴക്കി.
" വെറുതെ എന്നോട് കോർക്കണ്ട.. ഞാൻ പ്രിൻസിയോട് complaint ചെയ്യും."
" എങ്കി ഇതൂടെ ചേർത്ത് നീ complaint ചെയ്യടാ.. " ഷിജു ഗോഹുലിന്റെ നെഞ്ചത് ആഞ്ഞു തൊഴിച്ചു. അടിയുടെ ആഘാധത്തിൽ അവൻ നിലത്തേക്ക് തെറിച്ചു വീണു.
ശ്വാസം എടുക്കാൻ നേരം കൊടുക്കുന്നതിനു മുന്നേ ഗോഹുലിന് പൊതിരെ തല്ല് കിട്ടി. തടുക്കാൻ ശ്രമിച്ച ജിനുക്കും ആവിശ്യത്തിന് കിട്ടി. കലി തീരാതെ ഷിജു ഗോഹുലിനെ നിലത്തിട്ട് ചവിട്ടി കൂട്ടി. ഒടുവിൽ സിനാനും, രാഹുലുമൊക്ക ഷിജുവിനെ പിടിച്ചുമാറ്റി ഒരുവിധം പ്രശ്നം ശാന്തമാക്കി.
"
💬 Comments
View all comments