Chapter Title : സിൽക്ക് സാരി 4 [Amal Srk]
അത് കേട്ടപ്പോൾ നിരുപമ ചെറുതായൊന്നു പതറി.
" ഏയ് അങ്ങനൊന്നും ഇല്ല.. "
" എന്നാപ്പിന്നെ പ്രോഗ്രാമിനോട് No പറയരുത്.. "
" ശെരി.. ഞാൻ ഉണ്ടാവും.. " മേരി ടീച്ചറുടെ ശല്യം ഒഴിവാക്കാനായി നിരുപമക്ക് സമ്മതിക്കേണ്ടി വന്നു.
രാത്രി പഠിത്തമൊക്കെ കഴിഞ്ഞ് ഫോൺ നോക്കിയപ്പോഴാണ് സനുവിന്റെ മെസ്സേജ് കണ്ടത്. ഉടനെ വാതില് ലോക്ക് ചെയ്ത് അവന് റിപ്ലേ കൊടുത്തു.
" എന്തെടുക്കുവാ എന്റെ മാളു.. " സനു ചോദിച്ചു.
" പഠിത്തം കഴിഞ്ഞ് ഫ്രീയായതേയുള്ളു.. " മാളവിക മറുപടി നൽകി.
" നീ ക്ലാസ്സ് ടോപ്പർ ആവുമെന്ന് ശപഥമെടുത്തേക്കുവാണോ..? "
" പഠിക്കുന്ന കാലത്ത് എന്റെ അമ്മ ഇതുപോലെയായിരുന്നു, അപ്പൊ ഞാൻ അതിന്റെ പകുതിയെങ്കിലും കാണിക്കണ്ടേ..? "
" അതൊക്കെ നീ ട്രൈ ചെയ്തോ.. നിന്റെ അമ്മേടെ സ്വഭാവം മാത്രം കിട്ടാതിരുന്നാ മതി.. "
" എന്താ എന്റെ അമ്മക്ക് ഒരു പ്രശ്നം..? 🤨 "
" നമ്മടെ ഇൻസ്റ്റിറ്റ്യൂഷനിൽ ഇത്രയ്ക്ക് ടെററായ വേറെ ടീച്ചറുണ്ടോ..? "
" നല്ല പിള്ളേരോട് എന്റെ അമ്മ നല്ല രീതിക്കേ പെരുമാറാറുള്ളു.. നിന്നെ പോലെ അലമ്പ് പിള്ളേരോട് ഇത്തിരി ടെററായെന്ന് വരും 😏 "
" ഞാൻ അലമ്പ് ആണോ..? "
" പിന്നല്ലാതെ.. 🤭 "
" ഈ അലമ്പനെ നീ എന്തിനാ സ്നേഹിക്കുന്നെ..? ഒഴിവാക്കി പോകാരുന്നില്ലേ..? "
" ഈ അലമ്പനെ ഞാൻ സഹിച്ചോളാം 😌 "
" ഓ വേണ്ട.. അത്ര ബുദ്ധിമുട്ടണ്ട.. 😏 "
" ചുമ്മാ പറഞ്ഞതാ ചെക്കാ… "
"
💬 Comments
View all comments