Chapter Title : സിൽക്ക് സാരി 4 [Amal Srk]
ഓൺലൈനിൽ കണ്ടിട്ട് തന്നെ ഒത്തിരി നാളായി, അങ്ങേരിത് എവടെ പോയതാ? അവൻ വലിയ ആലോചനയിലായി. ഫോൺ അമ്മയുടെ കൈയ്യിലായത് കൊണ്ട് കംപ്ലയിന്റ് ആയ ലാപ് ആണ് അവൻ ഉപയോഗിക്കുന്നത്. ലാപ് ഉപയോഗിച്ച് അവൻ ഫോണിലെ Fb യും insta യും log out ചെയ്ത് സേഫ് ആക്കി.
രണ്ട് ദിവസം കഴിഞ്ഞാൽ ഓണം വെക്കഷൻ തുടങ്ങും, അതിന് മുന്നോടിയായി onam സെലിബ്രേഷൻ ഇൻസ്റ്റിറ്റ്യൂഷനിൽ നടത്താൻ management തീരുമാനിച്ചു. എല്ലാ വർഷവും ഉണ്ടാവുന്നത് പോലെ കേവലമൊരു പൂക്കള മത്സരത്തിൽ മാത്രമൊതുക്കാതെ ഒത്തിരി മത്സരങ്ങളും, പരിപാടികളും ഉൾപ്പെടുത്തി ഗ്രാൻഡ് ആയി നടത്താൻ തന്നെ പ്രിൻസി തീരുമാനമെടുത്തു.
കുറച്ചു ദിവസങ്ങളിലായി ഷിജുവിന്റെ ഭാഗത്ത് നിന്ന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാവാത്തതിന്റെ ആശ്വത്തിൽ ഇരിക്കുകയാണ് നിരൂപമ. ഈ സമയം മേരി ടീച്ചർ സ്റ്റാഫ് റൂമിലേക്ക് കടന്നു വന്നു.
" ഇത്തവണ ഓണ പരിപാടി കളറാക്കാനാ പ്രിൻസിപ്പലിന്റെ പ്ലാൻ.. ടീച്ചർമാരുടെ തിരുവാതിര വേണമെന്നൊക്കെയാ പറയണത്.. " മേരി ടീച്ചർ പറഞ്ഞു.
" ഞാനൊന്നും ഇല്ല.. " കേട്ട മാത്രയിൽ നിരുപമ നീരസം അറിയിച്ചു.
" അതെന്താടി..? ഇതൊക്കെയല്ലേ സന്തോഷം.. "
" എനിക്ക് ഒട്ടും താല്പര്യമില്ല.. "
" അങ്ങനെ പറഞ്ഞാ ശെരിയാവില്ല. നീ വന്നിലെങ്കിൽ ഞങ്ങളും കളിക്കില്ല.. "
" ഞാൻ ഒരാൾക്ക് വേണ്ടി എന്തിനാ വെറുതെ പ്രോഗ്രാം ഇല്ലാതാക്കുന്നെ..? "
" സത്യം പറയാലോ നിരുപമേ.. നിനക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്. പഴയ എനർജിയും, ഉത്സാഹൊന്നും ഇപ്പൊ കാണുന്നില്ല. എന്നാ പറ്റി..? കുടുംബ പ്രശ്നം എന്തേലും ഉണ്ടോ..? " മേരി സംശയത്തോടെ ചോദിച്ചു.
💬 Comments
View all comments