0%

Chapter Title : സിൽക്ക് സാരി 7 [Amal Srk]

Author : amal Read All Parts 8.2K

🥺 സോറി. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയില്ല. "

" ഞങ്ങക്ക് നിന്റെ കള്ള കണ്ണീര് കാണണ്ട. " നിരുപമ അവന്റെ അരികിൽ നിന്ന് എഴുന്നേറ്റു, പിന്നാലെ മാളവികയും. ഏട്ടനോട് അവൾക്ക് ഒരുപാട് ദേഷ്യമുണ്ടെകിലും കടുപ്പിച്ചു പറയാൻ നിന്നില്ല. അമ്മയുടെ പിന്നാലെ മുറിയിൽ ചെന്നു.

എല്ലാം കേട്ടറിഞ്ഞ് അവന്റെ മനസ്സും, ശരീരവും ഒരേപോലെ തകർന്നു. ഇതിന് എത്രയും പെട്ടന്ന് solution കാണണം. അല്ലാത്ത പക്ഷം താൻ കാരണം കുടുംബം നശിക്കും.

" അമ്മേ നമുക്ക് ചേട്ടനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയാലോ..? അടിവയറ്റിലാ ചവിട്ടിയത്. " മാളവിക പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

" മോള് പേടിക്കണ്ട അതിന് മാത്രം പ്രശ്നമൊന്നും അവനില്ല. ചെയ്ത ദ്രോഹങ്ങൾക്കുള്ള ശിക്ഷയായി കരുതിയാ മതി. "

" മ്മ്.. "

" മോള് ചെന്ന് ഫ്രഷാവ്, ഞാൻ കഴിക്കാൻ എന്തേലും ഉണ്ടാക്കട്ടെ.. " മകളെ സമാധാനിപ്പിച്ചുകൊണ്ട് നിരുപമ അടുക്കളയിലേക്ക് ചെന്നു.

നേരം ഉച്ചയാവാറായി ഇപ്പോഴും പ്രശ്ന പരിഹാരത്തിനായി തലപുകച് ചിന്തിക്കുകയാണ് ഗോഹുൽ. പറ്റുവെങ്കിൽ ഇന്നുതന്നെ ഈ പ്രശ്നം പരിഹരിക്കണം എന്ന ധൃതിയാണ് മനസ്സിൽ. അതികം വൈകാതെ ഷിജുവിനെ വിളിച്ചു.

" ഷിജു നീ എവിടെയാ ഉള്ളേ..? എനിക്ക് നിന്നെയൊന്ന് കാണണം.. "

" എനിക്ക് ഇപ്പൊ സൗകര്യമില്ല.. " ഷിജു ഒറ്റ മറുപടി നക്കി.

" നിന്റെ തോന്നിവാസം എനി എന്റെ വീട്ടിൽ നടക്കില്ല.. " ഗോഹുൽ ദേഷ്യത്തോടെ പറഞ്ഞു.

" എന്നാ നീ ഒന്ന് എതിർത്തു നോക്ക് എന്നെ.. " ഷിജുവിന്റെ ആ മറുപടി കേട്ടപ്പോൾ ഗോഹുല് ചെറുതായി പതറി. തുടക്കത്തിൽ ഉണ്ടായിരുന്ന കോൺഫിഡൻസൊക്കെ

💬 Comments

View all comments