Chapter Title : സിൽക്ക് സാരി 7 [Amal Srk]
ചോർന്നു തുടങ്ങി.
" ഞാൻ നീയുമായി വീണ്ടും വഴക്കിന് വിളിച്ചതല്ല, പ്രശ്ന പരിഹാരത്തിനാ.. "
" ഈ പ്രശ്നം എങ്ങനെയാ നീ പരിഹരിക്കാൻ പോണത്..? " ഷിജു പരിഹാസ രൂപേണേ ചോദിച്ചു.
" എനി എന്നെയും, എന്റെ കുടുംബത്തെയും നീ വേദനിപ്പിക്കരുത്. അതിന് എന്താ വേണ്ടതെന്നു വച്ചാ പറ.."
ഒരു നിമിഷം ആലോചിച്ച ശേഷം ഷിജു പറഞ്ഞു " ഒരു 5 lakh വേണം. അത് കിട്ടിയാൽ പിന്നെ എന്റെ ശല്ല്യം ഉണ്ടാവില്ല. Okay ആണേൽ വൈകിട്ട് ഞാൻ വീട്ടിൽ വരും.. " ഷിജുവിന്റെ ഡിമാൻഡ് കേട്ട് ഗോഹുൽ ആശയക്കുഴപ്പത്തിലായെങ്കിലും, ഇത്തിരി പൈസ പോയാലും പ്രശ്നം പരിഹരിച്ചു കിട്ടുമല്ലോ എന്ന കാര്യം അവന് അൽപ്പം ആശ്വാസം നൽകി.
" Done " ഗോഹുൽ സമ്മതം മൂളി.
അടുക്കളയിൽ കഴിക്കാനുള്ള വിഭവങ്ങൾ റെഡിയാക്കുന്ന തിരക്കിലാണ് നിരുപമ, അമ്മയെ സഹായിക്കാൻ മാളവികയും കൂടെയുണ്ട്. ഈ സമയം ഗോഹുൽ അവിടേക്ക് കടന്നുവന്നു. അവന്റെ മുഖം കണ്ടപ്പോ തന്നെ നിരുപമ ദേഷ്യത്തോടെ മുഖം തിരിച്ചു, മാളവികയും മൈൻഡ് ചെയ്യാൻ പോയില്ല.
അവരുടെ പ്രതികരണം കാത്ത് അവൻ കുറച്ച് നേരം അവിടെ നിന്നു, സമയം പോയതല്ലാതെ വേറെ കാര്യമൊന്നുമുണ്ടായില്ല. അമ്മയും, അനിയത്തിയും ഇപ്പൊ തന്നെ തീരെ ഗൗനിക്കുന്നില്ലെന്ന് അവന് മനസ്സിലായി. നാണക്കേടും, അപമാനവും കൊണ്ട് വേറെ വഴിയില്ലാതെ അവൻ അടുത്തേക്ക് ചെന്നു. " അമ്മേ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്.. "
" എനിക്ക് ഒന്നും കേൾക്കണ്ട.. " നിരുപമ ദേഷ്യത്തോടെ പറഞ്ഞു.
" പ്രശ്നം പരിഹരിക്കാനുള്ള വഴിയാണ്. "
" എന്ത്
💬 Comments
View all comments