Chapter Title : സിൽക്ക് സാരി 5 [Amal Srk]
" ജോണി ചോദിച്ചു.
" പിന്നല്ലാതെ.. എന്തോരം കലിപ്പിലാണ് അവള് ഞങ്ങളെ തല്ലിയതെന്ന് അറിയാവോ..? അടികൊണ്ട് എന്റെ പുറം തൊലി പറിഞ്ഞു പോയിന്നാ തോന്നണേ.. " മനു അടികൊണ്ട ഭാഗം തടവികൊണ്ട് പറഞ്ഞു.
ഇവരുടെ സംസാരം കേട്ട് കളിയാക്കി ചിരിക്കുകയാണ് ജോണിയും, വിഷ്ണുവും.
" ചിരിക്കണ്ട.. അടുത്തത് നിങ്ങളാ.. " സിനാൻ അവർക്ക് മുന്നറിയിപ്പ് നൽകി.
തന്നോടുള്ള ദേഷ്യം തന്റെ കൂട്ടുകാരോട് തീർക്കുകയാണ് അവൾ. ഷിജുവിന് കാര്യം പിടികിട്ടി. കൂട്ടുകാരുടെ സംസാരത്തിനിടയിൽ ഒന്നും മിണ്ടാതെ മാറി നടന്ന് സ്റ്റാഫ് റൂമിലേക്ക് ചെന്നു.
" എന്താ ഷിജു..? " നിരുപമ ചോദിച്ചു.
" എന്തിനാ അവരെ തല്ലിയേ..? " ഷിജു ദേഷ്യത്തോടെ ചോദിച്ചു.
" അവര് ഞാൻ പറഞ്ഞതൊന്നും അനുസരിച്ചില്ല.. " നിരുപമ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
" ഞാനും notes complete ചെയ്തിട്ടില്ല. എന്നെ അടിക്കുന്നില്ലേ..? "ഷിജു അവൾടെ മുഖത്ത് നോക്കി ചോദിച്ചു.
" ഷിജു അവരെന്നെ ഒട്ടും അനുസരിക്കുന്നില്ല.. അതുകൊണ്ടാ എനിക്ക് അങ്ങനെ പറ്റിപ്പോയത്.. "
" എന്നോടുള്ള ദേഷ്യം നീ അവര്ടെ മെക്കിട്ട് തീർത്തതാണെന്ന് അറിയാം.. "
" അങ്ങനെയൊന്നുമില്ല ഷിജു.. "
" എനി മേലാൽ എന്റെ പിള്ളേർടെ മെക്കിട്ട് കേറിയാലുണ്ടല്ലോ നിനക്ക് ഞാൻ നേരത്തെ തന്ന വാക്കങ്ങ് മറക്കും. "
അവന്റെ ഭീഷണി കേട്ട് അവളൊന്ന് ഭയന്നു " ഇല്ല.. എന്റെ ഭാഗത്ത് നിന്നും അറിയാതെ പോലും ഇങ്ങനൊന്നും സംഭവിക്കില്ല.. "
" അങ്ങനെയാണെൽ നിനക്ക് കൊള്ളാം.. " അതും പറഞ്ഞ് ഷിജു സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിപ്പോയി.
മറ്റു
💬 Comments
View all comments