Chapter Title : സിൽക്ക് സാരി 9 [Amal Srk]
കൂട്ടരും നിരുപമയെ രൂക്ഷമായി നോക്കി മുറിവിട്ടു പുറത്തു പോയി.
ഇവരെല്ലാം എന്താണ് തന്നെ ദേഷ്യത്തോടെ നോക്കുന്നതെന്ന് മനസ്സിലാവാതെ അവൾ കൺഫ്യൂസ്ഡായി.
കുളി കഴിഞ്ഞ് വന്നപ്പോഴും അമ്മ സോഫയിൽ ഒരേ ഇരുത്തമാണ്. മാളവിക ഈറൻ മുടി തോർത്തിൽ ചുറ്റിക്കൊണ്ട് നിരുപമയുടെ അടുത്തുചെന്നിരുന്നു.
“ എന്തുപറ്റി അമ്മേ? ആകെ വല്ലാതിരിക്കുന്നു. ഷിജു വീണ്ടും ക്ലാസ്സിൽ പ്രശ്നമുണ്ടാക്കിയോ..? “
“ എന്നെയവൻ സ്റ്റുഡന്റ്സിന്റെ മുന്നിൽ വച്ച് നാണംകെടുത്തി. “ നിരുപമ കാര്യങ്ങളൊക്കെ വിവരിച്ചു.
“ ഇത്രയൊക്കെ നമ്മളെ വേദനിപ്പിച്ചിട്ടും അവന് മടുക്കുന്നില്ലേ.. “ മാളവിക അല്പം ദേഷ്യത്തോടെ ചോദിച്ചു.
“ അറിയില്ല മോളെ.. ക്ലാസ്സ് കഴിഞ്ഞപ്പോ അവര് പരസ്പരം തല്ല് കൂടിയതെന്തിനാണെന്നും മനസ്സിലാവുന്നില്ല.. “
“ എന്ത്..? അവര് തല്ല് കൂടിയെന്നോ..? “ അത് കേട്ട് അല്പം സന്തോഷത്തോടെ ഗോഹുൽ കടന്നുവന്നു.
“ മം.. “ നിരുപമ മൂളി.
“ അവന് അങ്ങനെ തന്നെ വേണം. എന്നിട്ട് ആ ഷിജുവിന് കനത്തിൽ കിട്ടിയോ..? “ ആകാംഷയോടെ ചോദിച്ചു.
“ എനിക്കതന്വേഷിക്കലല്ല ജോലി.. “
“ എന്തിനാ എപ്പോഴും എന്നോടിങ്ങനെ ചൂടാവുന്നെ..? “
“ നിനക്കറിയില്ലേ..? “ നിരുപമ ദേഷ്യത്തോടെ ചോദിച്ചു.
“ അറിയാം.. പക്ഷെ അന്നെനിക്ക് തെറ്റ് പറ്റിപ്പോയി. എങ്ങനേലും അവന്റെ കുരുക്കീന്ന് രക്ഷപ്പെടണം ഇപ്പൊ അത് മാത്രേ എന്റെ മനസ്സിലുള്ള. “ പശ്ചാത്തപിച്ചു കൊണ്ട് പറഞ്ഞു.
“ നിനക്കിതിലൊന്നും ചെയ്യാനില്ല, അനുഭവിക്കണ്ടതൊക്കെ ഞാനും, എന്റെ മോളും അനുഭവിച്ചു തീർത്തോളാം. എനിക്ക് നിന്നെ കാണുന്നത് തന്നെ അറപ്പാ.. സ്വന്തം ചോരയാണേലും, ഷിജുവിനെക്കാൾ വെറുപ്പാ നിന്നോടെനിക്ക്. നീ ഒന്നിലും ഇടപെടേണ്ട.. നീ എന്ത് ചെയ്താലും കൂടുതൽ മണ്ടത്തരമാകും, ഇനി ഞങ്ങക്ക് അത് കൂടെ താങ്ങാൻ വയ്യ. എങ്ങനേലും പഠിച്ചു പാസ്സായി ഞങ്ങൾടെ കൺവെട്ടത്തുനിന്ന് എങ്ങോട്ടേലും പൊക്കോ നീ.. “ കണ്ണീരൊപ്പികൊണ്ട് പറഞ്ഞു.
അമ്മ അങ്ങനെ പറഞ്ഞപ്പോ ഗോഹുൽ ആകെ വല്ലാതായി. പിന്നെ മറുതൊന്നും പറയാതെ അവൻ മുറിയിൽ ചെന്ന് വാതിലടച്ചു.
കീറിയ യൂണിഫോമുമായി കപ്പാലത്തിരിക്കുകയാണ് ഷിജു. ഇടി കൊണ്ട ഭാഗത്തൊക്കെ ചെറിയ പോറലും, വീക്കവും വച്ചിട്ടുണ്ട്. ഈ സമയം സിനാനും കൂട്ടരും അവിടെയെത്തി.
“ ഷിജു.. “ സിനാൻ പിന്നീന്ന് വിളിച്ചു.
“ എന്താടാ എല്ലാം കൂടെ ? കിട്ടിയ തല്ലിന്റെ ബാലൻസ് വാങ്ങാൻ വന്നതാണോ..? “ അല്പം ദേഷ്യത്തോടെ ചോദിച്ചു.
“ ഞങ്ങള് പ്രശ്നത്തിന് വന്നതല്ല.. “ മനു പറഞ്ഞു.
“ നിങ്ങള് എന്റെ അടുത്ത്
💬 Comments
View all comments