Chapter Title : സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]
അവിടെ ഈ തിരഞ്ഞു നടക്കൽ അത്ര എളുപ്പവുമല്ല ഈസിയുമല്ല.. കുറച്ചു നേരം ഞാൻ ഇങ്ങനെ തപ്പി നടക്കുന്നതിനിടയിൽ പല സ്റ്റാഫുകളും എന്താ എന്ന് ചോദിച്ചു.. ഞാൻ മറുപടി കൊടുക്കാതെ നടന്നു...എന്തോ കാണാം എന്ന് പ്രതീക്ഷിച്ച കൊണ്ടാവണം ഒരു ചെറിയ നിരാശയോടെ തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ ഒരു സ്ത്രീ
"സാർ റൊമ്പ നേരമാ സുത്ത്‌ത്.. യാരെയാവാത് തേഡ്‌റിയ?? "
ആരെയെങ്കിലും അന്വേഷിക്കുവാനോ എന്ന അവരുടെ ചോദ്യത്തിന് ഞാൻ " ഇങ്ക ഒരു മലയാളി ഗേൾ ജോബിൽ ഇല്ലയാ "
അപ്പോഴേക്കും അവർ "യാര്.. സിമി യാ.. സാർ അവര് കാലേയ് ഷിഫ്റ്റ് " ഇതും പറഞ്ഞ് അവർ അവരുടെ ജോലിക്ക് പോയി.. "അപ്പോൾ ചേച്ചി രാവിലത്തെ sഹിഫ്റ്റിലാണ്.. സിമി.. പേര് കൊള്ളാം.. അപ്പോൾ നസ്രാണി ആണ് " ഞാൻ ആത്മഗതം പറഞ്ഞു..
അന്ന് വലിയ സന്തോഷം ഉണ്ടായിരുന്നില്ല.. എന്നിരുന്നാലും കുക്കിങ്ങിന്റെ ബാല പാഠം തുടങ്ങാനായി യൂട്യൂബ് എടുത്ത് വെച്ച് കാപ്പി ഉണ്ടാക്കി...എന്റെ പൊന്നു സാറേ ആ കാപ്പി കുടിച്ചാൽ ചുറ്റുമുള്ള ഒന്നും കാണാൻ പറ്റിയില്ല നേരെ വാഷ്ബേസിനിലേക്ക് ഓടി തുപ്പി കളയുവാരുന്നു... അത്രക്കും മനോഹരമായ ഒരു വിഭവം.. ഞാൻ അമ്മയെ ഒന്നോർത്തു... ഈ കുക്കിംഗ് നിസാരമല്ല എന്ന സത്യം മനസിലാക്കി.. പുറത്ത് പോയി തന്നെ അന്നും കഴിച്ചു..
പിന്നെയുള്ള രണ്ട് ദിവസം എനിക്ക് കോളേജിൽ പ്രൊജക്റ്റ് ഉള്ളതിനാൽ പോകാതിരിക്കാൻ കഴിയുമായിരുന്നില്ല.. അതിനാൽ ചേച്ചിയെ കാണാൻ സാധിച്ചില്ല.. ഒരു ദിവസം യൂട്യൂബ് അമ്മച്ചിയുടെ സഹായത്തോടെ ഉള്ളിക്കറി ഉണ്ടാക്കാൻ ശ്രമിച്ചു.. പക്ഷെ ഉള്ളി കരിഞ്ഞുപോയതായിരുന്നു റിസൾട്ട്.. അങ്ങനെ യൂട്യൂബ് അമ്മച്ചിയെ കൊണ്ടുള്ള സഹായത്തിനു
💬 Comments
View all comments