0%

Chapter Title : സിന്ദൂരരേഖ [അജിത് കൃഷ്ണ]

)അമ്മ അല്ലേലും ഇങ്ങനെയാ എവിടേലും പോകാൻ ഇറങ്ങിയാൽ )

(അഞ്ജലി കതക് പൂട്ടുമ്പോൾ അത് കേട്ടു )
അഞ്ജലി :അച്ഛനും മോൾക്കും വെറുതെ വന്ന് അങ്ങ് ഇരുന്നാൽ മതിയല്ലോ ബാക്കി ഉള്ളവൾ വേണ്ടേ എല്ലാം ചെയ്യാൻ.

വൈശാഖൻ :പിന്നെ അവിടെ ആനയെ മറിക്കുന്ന പണി അല്ലെ.

(മൃദുല വീണ്ടും ഒന്ന് ചിരിച്ചു. ഇത് കണ്ടു അഞ്ജലിയ്ക്ക് ദേഷ്യം കൂടി വന്നു )

അഞ്ജലി :ദേ പെണ്ണേ കാര്യം പറയുമ്പോൾ കിടന്നു ചിരിച്ചാൽ ഉണ്ടല്ലോ.

വൈശാഖൻ :ദേഷ്യം വരുമ്പോൾ നിന്റെ മുഖം കാണാൻ നല്ല ചേലാണ്.
(മൃദുല വീണ്ടും ഒന്നുകൂടി ചിരിച്ചു. അഞ്ജലി ദേഷ്യത്തോടെ വണ്ടിയിൽ കയറി )

വൈശാഖൻ :എടി നീ കണ്ണാടിയുടെ മുന്നിൽ ഒരുങ്ങി നിന്നതിനു അവളുടെ മേക്കിട്ട് എന്തിനാ കയറുന്നത്.

അഞ്ജലി :അത് പിന്നെ മുടി ചീപ്പി ഒതുക്കണ്ടേ.

മൃദുല :തന്നെ തന്നെ. കാണാൻ ഉണ്ട് മുഖത്ത് ഐശ്വര്യറായിടെ.

അഞ്ജലി :(ജീപ്പിന്റെ സൈഡ് മിറർ നോക്കി മുഖം തുടച്ചു എന്നിട്ട് )അസൂയ പെടേണ്ട നിന്നെ കണ്ടാൽ എന്റെ അനിയത്തി ആണന്നല്ലേ പറയു.

മൃദുല :ഉവ് ഉവ്വേ.

വൈശാഖൻ :ശെരിയാ, എന്നെ കണ്ടാൽ ഇവളുടെ അനിയൻ ആണെന്ന് അല്ലെ പറയു.
(മൃദുല വീണ്ടും ചിരിച്ചു. വൈശാഖൻ ജീപ്പ് ഓൺ ചെയ്തു മുൻപോട്ട് നീങ്ങി )

വൈശാഖൻ :മോളെ നിന്നെ ബസ്സ്റ്റോപ്പിൽ വിട്ടാൽ പോരെ നമ്മൾ രണ്ടു സൈഡിലീക്കാണ് പോകേണ്ടത്. അതും അല്ല ഇനി കൊണ്ട് വിടാൻ ചെന്നാൽ സ്റ്റേഷനിൽ ചെല്ലാൻ താമസിക്കും. അത്കൊണ്ടാണ് കേട്ടോ.

മൃദുല :അത് കുഴപ്പമില്ല അച്ഛാ ഞാൻ നടന്നു പൊയ്ക്കൊള്ളാം.

വൈശാഖൻ

💬 Comments

View all comments