Chapter Title : സിന്ദൂരരേഖ [അജിത് കൃഷ്ണ]
അങ്ങനെ പറഞ്ഞു കൂടാ എന്നാലും പറയുവ സാർ വേറെ എവിടെ എങ്കിലും പോയി രക്ഷപെട്ടുകൊള്ളൂ അതാണ് നല്ലത്
(വൈശാഖൻ ഒന്ന് ചിരിച്ചു. )
വൈശാഖൻ :അബ്‌ദുള്ള ചേട്ടൻ വാ, നമുക്ക് അതൊക്കെ നോക്കാം ന്നേയ്.
(വൈശാഖൻ നടന്നു സ്റ്റേഷന്റെ ഡോറിന്റെ അടുത്ത് വന്നു. )
വൈശാഖൻ :എന്നാൽ നമുക്ക് ഇറങ്ങിയാലോ.
(അഞ്ജലിയും മൃദുലയും ചിരിച് കൊണ്ടിരിക്കുമ്പോൾ ആണ് വൈശാഖൻ പറഞ്ഞത്. )
അഞ്ജലി :എന്നാൽ ശരി, ഞങ്ങൾ ഇറങ്ങുന്നു. അബ്ദുള്ള ചേട്ടാ എല്ലാരേം തിരക്കി എന്ന് പറഞ്ഞേക്ക്.
അബ്ദുള്ള :ആയിക്കോട്ടെ, സമയം ഉള്ളപ്പോൾ വീട്ടിലേക്ക് ഒന്ന് വരണം അവർക്കും നിങ്ങളെ ഒന്ന് പരിചയപ്പെടാമല്ലോ.
അഞ്ജലി :തീർച്ചയായും.
അബ്ദുള്ള :സാർ ഓട്ടോയിൽ അല്ലെ വന്നത് നാളെ ഡ്യൂട്ടിക്ക് വരണ്ടേ ജീപ്പ് സാർ കൊണ്ടുപോയ്‌ക്കോ.
വൈശാഖൻ :അത് വേണ്ട ഇവിടെ എന്തേലും ആവശ്യത്തിന് വേണ്ടേ.
അബ്ദുള്ള :ഇവിടെ എന്ത് ആവശ്യം സാർ.
(വൈശാഖൻ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു )
വൈശാഖൻ :ഓഹ് അത് ശെരിയാ കേസ് കൊടുക്കാൻ പോലും ആര് വരാൻ അല്ലെ.
(അബ്‌ദുള്ളയുടെ മുഖം ഒന്ന് വിളറി )
അബ്‌ദുള്ള :ഇന്നാ സാർ താക്കോൽ.
(വൈശാഖൻ കീ വാങ്ങി ജീപ്പിൽ കയറി കൂടെ അഞ്ജലിയും മൃദുലയും, ജീപ്പ് പാഞ്ഞു പോയി )
അടുത്ത ദിവസം രാവിലെ തന്നെ ജോലിയ്ക്ക് പോകാൻ ഉള്ള ദൃതിയിൽ ആണ് എല്ലാവരും. പുറത്ത് ജീപ്പിൽ ഇരുന്നു വൈശാഖൻ ജീപ്പിന്റെ ഹോൺ നീട്ടി അടിച്ചു എന്നിട്ട് ഉള്ളിലേക്കു നോക്കി പറഞ്ഞു )
വൈശാഖൻ :എടി ഒന്ന് വേഗം വാ,
മൃദുല :(ചിരിച്ചു കൊണ്ട് പറഞ്ഞു
💬 Comments
View all comments