Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]
പോയി.
വൈശാഖൻ :അല്ല നിങ്ങൾ ഒക്കെ എന്തോ എന്നോട് മറച്ചു പിടിക്കുന്നു?? എന്താണ് അത്.
ദിവ്യ :എന്താ സാർ?
മാലതി :ഞങ്ങൾ എന്തിന് മറച്ചു പിടിക്കണം സാർ.
വൈശാഖൻ :തിരിച്ചു പോയി എന്നാണ് നിങ്ങൾ പറഞ്ഞത് അത് എങ്ങനെ എന്ന് നിങ്ങൾ പറഞ്ഞില്ല. പക്ഷേ ആ കുട്ടി കൃത്യമായി തിരിച്ചു കയറി പോകുന്ന വണ്ടി സഹിതം പറഞ്ഞു. അതെ സമയം കുട്ടിയെ കാട്ടിൽ അരികെ നിങ്ങൾ അടുത്ത് ഉണ്ടായിട്ടും ഇതൊന്നും എന്നോട് പറഞ്ഞില്ല. കുട്ടി കാര്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ആണ് അങ്ങനെ ഒരു വണ്ടിയിൽ കയറി പോയ കാര്യം വരെ നിങ്ങൾ സമ്മതിച്ചത് ശെരി അല്ലെ.
മാലതി :അതിന് വലിയ കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല.
ദിവ്യ :സാർ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടാർന്നോ?
വൈശാഖൻ :ഉം.
ദിവ്യ :അപ്പോൾ ഒരിക്കലും ഒരു തട്ടി കൊണ്ട് പോകൽ ഒന്നും ആകില്ലല്ലോ. അങ്ങനെ ആണെങ്കിൽ ഫോൺ ട്രൈസ് ചെയ്യും എന്ന് കരുതി എപ്പോഴേ അത് സിം റിമോവ് ചെയ്യില്ലേ.
വൈശാഖൻ :മാലതി ടീച്ചർ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ,. ആ കുട്ടി പറയുന്നത് വെക്കുമ്പോൾ ആ വണ്ടി ഓടിച്ചത് ആരാണെന്നു ടീച്ചർ കണ്ടു കാണും അല്ലോ.
മാലതി :ഞാൻ കുറച്ചു ദൂരെ ആയിരുന്നു, അയാളെ ഞാൻ മുൻപ് കണ്ടിട്ടില്ല. ഞാൻ കരുതി നിങ്ങൾ റിലേറ്റീവ് ആരെങ്കിലും ആകും എന്ന് ഞാൻ അങ്ങോട്ട് ചെല്ലും മുൻപേ അവർ പോയിരുന്നു.
വൈശാഖൻ :ഓക്കെ ഞാൻ അന്വേഷിച്ചോളാം. പക്ഷേ പിന്നെ നിങ്ങളുടെ ഉത്തരങ്ങളിൽ മാറ്റം ഒന്നും ഉണ്ടാകരുത്.
വൈശാഖൻ സ്റ്റാഫ്‌റൂമിന്റെ പുറത്തേക്കു ഇറങ്ങി.ജീപ്പ് പാർക്ക് ചെയ്ത ഇടത്തേയ്ക്ക് നടന്നു. അയാൾ പോയി എന്ന് മനസ്സിൽ ആയപ്പോൾ മാലതി ഉടനെ അഞ്‌ജലിയെ കാൾ ചെയ്തു. അപ്പോഴേക്കും അഞ്‌ജലി ആഹാരം കഴിഞ്ഞു കൈ കഴുകാൻ പോകുക ആയിരുന്നു. വിശ്വനാഥൻ കൈ കഴുകാൻ പോയി കഴിഞ്ഞു ആണ് മൊബൈൽ ബെൽ റിങ് ചെയ്യാൻ തുടങ്ങിയത്. അഞ്‌ജലി മൊബൈൽ ഡിസ്പ്ലേ ഒന്ന് നോക്കി മാലതി ടീച്ചർ ആണെന്ന് മനസ്സിൽ ആയി. അഞ്‌ജലി കാൾ അറ്റൻഡ് ചെയ്തു.
മാലതി :ഹലോ,,
💬 Comments
View all comments