0%

Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]

നോക്കി നിന്നു. എന്നിട്ട് കുട്ടി :അഞ്‌ജലി ടീച്ചർ ആണോ? വൈശാഖൻ കുട്ടിയെ അപ്പോഴാണ് ശ്രദ്ധിച്ചത്. കുട്ടി :ടീച്ചർ രാവിലെ ഗേറ്റ് മുൻപിൽ വെച്ച് ഒരു വണ്ടിയിൽ കയറി പോകുന്നത് കണ്ടു. വൈശാഖൻ :വണ്ടിയിലോ? മാലതിയും ദിവ്യയും മുഖത്ത് കൈ വെച്ച് നിന്നു. ഈശ്വര താനും അപ്പോൾ അവിടെ മാറി നിൽക്കുന്നത് കുട്ടി പറയുമോ എന്നായിരുന്നു മാലതി പേടിച്ചത്. വൈശാഖൻ :മോള് ടീച്ചറെ എപ്പോഴാ കണ്ടത്? കുട്ടി :ടീച്ചർ രാവിലെ ഇങ്ങോട്ട് വന്നപ്പോൾ ഞാൻ ഗ്രൗണ്ടിൽ നിൽപ്പുണ്ടായിരുന്നു. ടീച്ചർ അവിടെ ഒരു വണ്ടിയിൽ കയറി പോയി. വൈശാഖൻ :മോള് കണ്ടോ അത് അഞ്‌ജലി ടീച്ചർ തന്നെ ആണോ? കുട്ടി :അതെ ഈ ടീച്ചർ അവിടെ ഉണ്ടായിരുന്നുല്ലോ അപ്പോൾ കുട്ടി മാലതിയെ ചൂണ്ടി കാണിച്ചു. മാലതി പെട്ട് എന്ന് ബോധ്യം ആയി. മാലതി :അയ്യോ ഞാൻ അവിടെ ഉണ്ടായിരുന്നു പക്ഷേ ഞാൻ അടുത്ത് പോയില്ല. വണ്ടിയിൽ കയറി പോകുന്നത് കണ്ടു ഞാൻ കരുതി നിങ്ങളുടെ റിലേറ്റീവ് ആരെങ്കിലും ഉര്ജന്റ് ആയി വന്നു കൊണ്ട് പോകും ആണെന്ന്. വൈശാഖൻ ആ പറച്ചിൽ അത്ര ബോധ്യം ആയില്ല. അവർ എന്തോ മറച്ചു വെച്ചു സംസാരിക്കും പോലെ തോന്നി. വൈശാഖൻ നേരെ കുട്ടിയുടെ മുഖത്തേക്ക് നോക്കി. വൈശാഖൻ :മോള് അത് എന്ത് വണ്ടി ആണെന്ന് കണ്ടോ? കുട്ടി :അതൊരു ചെറിയ വാൻ ആയിരുന്നു. വൈശാഖൻ :വാനോ? ഓടിച്ച ആളെ മോള് കണ്ടിട്ടുണ്ടോ? കുട്ടി :അത് ഞാൻ മുഖം കണ്ടില്ല.
അപ്പോഴാണ് മാലതിയ്ക്കും ദിവ്യയ്ക്കും ശ്വാസം നേരെ വീണത്. വൈശാഖൻ മനസ്സിൽ പല ചോദ്യങ്ങൾ ഉയർന്നു

💬 Comments

View all comments