0%

Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]

സാർ കാര്യം.
വൈശാഖൻ :ഒന്നുമില്ല ചേട്ടാ,, ഇവിടെ ഈ പഴയ ഒമിനി വാൻ ഉപയോഗിക്കുന്നത് ആരൊക്കെ ഉണ്ടെന്ന് അറിയാമോ. അബ്‌ദുള്ള :അങ്ങനെ ചോദിച്ചാൽ എനിക്ക് കൃത്യമായി പറയാൻ പറ്റുകില്ല സാർ. വൈശാഖൻ :ചേട്ടാ ഈ നാട്ടിൽ വണ്ടികൾ അങ്ങനെ എല്ലാവർക്കും ഒന്നും ഇല്ലല്ലോ അതാ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്ന് അറിയാൻ ചോദിച്ചത്. അബ്‌ദുള്ള :അത്രയ്ക്ക് അത്യാവശ്യം എന്താ സാർ ഒമിനി വാൻ വാങ്ങിക്കാൻ വല്ലതും ആണോ. വൈശാഖൻ :ഉം അങ്ങനെ കരുതാം. അബ്‌ദുള്ള :അങ്ങനെ ആണെങ്കിൽ നമ്മടെ ബിജുവിനെ വിളിച്ചു ചോദിക്ക് അവൻ അല്ലെ ഈ സ്റ്റേഷന്റെ സാരഥി. അവനോട് ചോദിച്ചാൽ ചിലപ്പോൾ ഒമിനി വാൻ തന്നെ തപ്പി തെരും. വൈശാഖൻ :ഈ ബിജു ഇപ്പോൾ എത്ര കൊല്ലം ആയി ഇവിടെ വന്നിട്ട്. ??? അബ്‌ദുള്ള :ഒരു മൂന്നു കൊല്ലം ആയി കാണും സാർ. വൈശാഖൻ :മതി അത് മതി. ഇവിടെ പരിചയം ഉള്ള ആള് വേണം. അബ്‌ദുള്ള :ശെരി സാർ ഞാൻ അവനെ ഇങ്ങോട്ട് പറഞ്ഞു വിടാം. അബ്‌ദുള്ള പുറത്തു പോയി ബിജുവിനെ അകത്തേക്ക് പറഞ്ഞു വിട്ടു. ബിജു കാര്യം എന്താണ് എന്നറിയാതെ ഉള്ളിലേക്ക് ചെന്നു. ബിജു :സാർ, വിളിച്ചെന്നു പറഞ്ഞു. വൈശാഖൻ :ആ ബിജു എനിക്ക് ഒരു ഹെല്പ് വേണം. താൻ അല്ലെ നമ്മുടെ ജീപ്പ് ഒക്കെ കൊണ്ട് നടക്കുന്നത്. അപ്പോൾ തനിക്കു ഒരു വിധം ഈ നാടും നാട്ടാരേം ഒക്കെ അറിയാല്ലോ. ബിജു :ഉവ് സാർ. വൈശാഖൻ :ഇവിടെ ഒമിനി വാൻ ആർക്കൊക്കെ ഉണ്ട് എന്ന് അറിയാമോ. ബിജു:ഒമിനി അങ്ങനെ ഓർമ്മ കിട്ടുന്നില്ല സാർ. അല്ല ഉണ്ട് സാർ ഒരാൾക്ക് ഉണ്ട്. വൈശാഖൻ :ആർക്കാണ്? ബിജു :പക്ഷെ അത് കുറച്ചു പഴയ ഒരെണ്ണം ആണ്. വൈശാഖൻ :പഴയത് തന്നെ ആണ് വേണ്ടത് ആരുടെ കൈയിൽ ആണ്.? ബിജു :അത് ഞാൻ കണ്ടിട്ടുള്ളത് ഉമ്മറിന്റെ കൈയിൽ ആണ്. വൈശാഖൻ :ഉമ്മർ. അത് അവൻ അല്ലെ ആ റൗഡി. ബിജു :അതെ. വൈശാഖൻ :പക്ഷേ ഞാൻ അവനെ എപ്പോളും ഒരു ഓട്ടോയിൽ ആണല്ലോ കണ്ടിട്ടുള്ളത്. ബിജു

💬 Comments

View all comments