0%

Chapter Title : സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]

നിമ്മി :ഹലോ !!! റോഷൻ :എടി നീ ഇങ് പുറത്തോട്ട് വാ, പിന്നെ അവളെ വിളിക്കണ്ട ഒരു കാര്യം പറയാൻ ആണ്.
നിമ്മി :ചേട്ടൻ ഇത് എവിടാ, എന്തായി വല്ല രെക്ഷയും ഉണ്ടോ. റോഷൻ :അതൊക്കെ ഒതുക്കി തീർത്തു. നിമ്മി :ഹാവൂ ഇപ്പോൾ ആണ് സമാധാനം ആയത്. റോഷൻ :പക്ഷേ ഒരു പ്രശ്നം ഉണ്ട്??? നിമ്മി :എന്ത്? റോഷൻ :അത് പറയാം അതിനാ നീ ഇങ്ങോട്ട് വരാൻ പറഞ്ഞത്. നിമ്മി :ചേട്ടൻ എവിടാ? റോഷൻ :ഞാൻ ഇവിടെ ഡോറിനു പുറത്ത് ഉണ്ട് നീ അവളെ വിളിക്കാതെ വന്നാൽ മതി. നിമ്മി :ഉം ശെരി ചേട്ടാ. നിമ്മി ഫോൺ കട്ട്‌ ചെയ്തു എഴുന്നേറ്റു. മൃദുല :എന്തായി??? പ്രശ്നം ആണോ അതോ? നിമ്മി :സോൾവ് ആയി എന്ന് പറഞ്ഞു എനിക്ക് എന്തോ പേടി, നീ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് നോക്കിയിട്ട് വരാം. അതെ ബാഗ്‌ നോക്കിക്കോ. മൃദുല :നീ ഒറ്റയ്ക്ക് പോകേണ്ട ഞാനും വരാം. നിമ്മി :ഹേയ് കുഴപ്പമില്ല പെട്ടന്ന് വരാം. മൃദുല :എന്താടി എന്തെങ്കിലും പ്രശ്നം ഉണ്ടോ? നിമ്മി :ഹേയ് ഇല്ലടി, വിളിച്ചപ്പോൾ എല്ലാം സോൾവ് ആയി എന്നാണ് പറഞ്ഞത്. മൃദുല :ഉം ശെരി.. പോയി വാ, ദേ വേഗം വരണം ഞാൻ ഇവിടെ ഒറ്റയ്ക്ക് ആണ് അത് മറക്കേണ്ട. നിമ്മി :വേഗം വേരാമെടി... നിമ്മി പെട്ടന്ന് പുറത്തേക്കു പോയി അവിടെ അവളെ കാത്തു റോഷൻ നിൽപ്പുണ്ടായിരുന്നു. റോഷനെ കണ്ടതും നിമ്മി അങ്ങോട്ട്‌ ഓടി ചെന്നു. നിമ്മി :എന്താ ചേട്ടാ? എന്താ വിളിച്ചത്? പ്രശ്നം വല്ലതും ആകുമോ?

💬 Comments

View all comments