Chapter Title : സിന്ദൂരരേഖ 20 [അജിത് കൃഷ്ണ]
സംഗീത :എടുത്തുചാടി എടുത്ത തീരുമാനം അല്ല ഞാൻ ആലോചിച്ചപ്പോൾ എനിക്ക് നല്ലത് എന്ന് തോന്നിയത് കൊണ്ട് ആണ് ഞാൻ അച്ഛനോട് പറയുന്നത്. എനിക്ക് സമ്മതം ആണ് !!!
വിശ്വനാഥൻ :ഉം ശെരി.
സംഗീത ഫോൺ കട്ട് ചെയ്തു. അവൾ മെല്ലെ എഴുന്നേറ്റു പുറത്തേക്കു ഇറങ്ങി.
അതെ സമയം മൃദുലയുടെ മുള്ള് വെച്ചുള്ള സംസാരം അഞ്‌ജലിയ്ക്ക് ഭയങ്കരമായി ദേഷ്യം കയറ്റി കൊണ്ട് വന്നു. എന്നാൽ അവളോട് എതിർത്തു ഒന്നും പറയാൻ അവൾക്ക് കഴിയാതെ ആകുന്നതിൽ അവൾക്ക് മനസിൽ വല്ലാത്ത മടുപ്പ് തോന്നുന്നു . സമയം രാത്രി 7:00മണി പതിവ് പോലെ അഞ്‌ജലി മൊബൈൽ എടുത്തു അടുത്ത് വെച്ചിട്ടുണ്ട് എന്നിട്ട് ക്ലാസ്സിലെ എന്തോ പേപ്പറുകൾ മാറ്റി നോക്കി കൊണ്ടിരിക്കുന്നു. മൃദുല ചെയറിൽ ഇരുന്നു കൊണ്ട് മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുക ആണ്. അഞ്‌ജലി അത് ശ്രദ്ധിച്ചു എങ്കിലും ആദ്യം ഒന്നും തന്നെ മിണ്ടിയില്ല. എന്നാൽ അവൾ പുസ്തകം ഒന്ന് തൊട്ട് പോലും നോക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവളോട് എന്താണ് ഈ മൊബൈലിൽ ടൈപ്പ് ചെയ്യുന്നത് എന്നൊക്കെ ചോദിക്കണം എന്ന് തോന്നി.
അഞ്‌ജലി :നീ എന്താണ് ഈ മൊബൈൽ കളിച്ചു കൊണ്ടിരിക്കുന്നത്. വന്നപ്പോൾ തുടങ്ങിയത് ആണല്ലോ ഈ മൊബൈൽ കളി നിനക്ക് വല്ലതും ഒന്ന് പഠിച്ചു കൂടെ. എക്സാമിന് ഇനി എത്ര നാൾ ഉണ്ട് എന്ന് വല്ല ബോധവും ഉണ്ടോ???
അഞ്‌ജലി പറയുന്നത് ഒന്നും വക വെക്കാതെ മൃദുല അലക്ഷ്യമായി വീണ്ടും മൊബൈൽ ഫോൺ ഞൊണ്ടി ഇരിക്കുക ആണ്. അഞ്‌ജലി അവളോട് ചെറുതായി ഒരു ദേഷ്യം തോന്നി.
അഞ്‌ജലി :എടി നിന്നോട്
അഞ്‌ജലി പറയുന്നത് ഒന്നും വക വെക്കാതെ മൃദുല അലക്ഷ്യമായി വീണ്ടും മൊബൈൽ ഫോൺ ഞൊണ്ടി ഇരിക്കുക ആണ്. അഞ്‌ജലി അവളോട് ചെറുതായി ഒരു ദേഷ്യം തോന്നി.
അഞ്‌ജലി :എടി നിന്നോട്
💬 Comments
View all comments