Chapter Title : സിന്ദൂരരേഖ 22 [അജിത് കൃഷ്ണ]
കൊടുത്തു അവനെ മയക്കി ഇങ് കൊണ്ടുവാ. എനിക്ക് അവനെ എന്റെ കാലിന്റെ അടിയിൽ കിട്ടണം. പറഞ്ഞത് മനസ്സിൽ ആയല്ലോ..
സെക്യൂരിറ്റി :മനസ്സിൽ ആയി സാർ.
വിശ്വനാഥൻ :ഇന്ന് നിങ്ങളുടെ ഈ ജോലിക്ക് പൈസ വേറെ വരുന്നുണ്ട് അപ്പോൾ അവനെ ഇങ് കൊണ്ട് വന്നേക്കു.
ആ സമയം വൈശാഖൻ ഒരു സെക്യൂരിറ്റിയെ മർദിക്കുക ആയിരുന്നു പെട്ടന്ന് അപ്രതീക്ഷിതമായി ഒരു ചവിട്ട് വൈഷകന്റെ പുറത്ത് കൊണ്ട് അയാൾ നിലത്തു വീണു. പൊടി തട്ടി അയാൾ മെല്ലെ എഴുന്നെല്കാൻ ആയി ശ്രമിച്ചപ്പോൾ മുൻപ് കണ്ടതിലും എണ്ണത്തിൽ ആൾക്കാർ കൂടുതൽ ആയി തോന്നി. അതെ യൂണിഫോം ഇട്ട മൂന്ന് സെക്യൂരിറ്റി കൂടാതെ സാധാ വേഷത്തിൽ മൂന്നു ആൾക്കാർ കൂടി. വൈശാഖൻ ചാടി എഴുന്നേൽക്കും മുൻപേ കൂട്ടത്തിൽ ഒരാൾ വൈശാഖനെ ചവിട്ടി വീണ്ടും താഴെ ഇട്ടു. വൈശാഖൻ ഒരു വിധം ആണ് എഴുന്നേറ്റു നേരെ വന്നത് അപ്പോഴേക്കും അടുത്ത ആൾ കൈ വെച്ച് അവർ ഓരോരുത്തരും മാറി മാറി തല്ലി. അത് കഴിഞ്ഞു എല്ലാരും ചേർന്ന് അയാളെ ബലമായി പിടിച്ചു നിർത്തി. അപ്പോൾ ഒരു സെക്യൂരിറ്റി കൈയിൽ ഒരു സിറിഞ്ചുമായി അയാളുടെ അടുത്തേക്ക് വന്നു.
വൈശാഖൻ :ഹേയ് വേണ്ട !!നോ നോ. ഞാൻ ഒരു പോലിസ്കാരൻ ആണ്. ഒന്നിനെയും വെറുതെ വിടില്ല ഞാൻ.
സെക്യൂരിറ്റി :അതെ അത് കൊണ്ട് ആണ് ഞങ്ങൾ ഒന്നും ചെയ്യാതെ ഇരുന്നത് എന്നാൽ സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ സാറെ. ഞങ്ങളെ തല്ലുമ്പോൾ നിന്ന് കൊള്ളാൻ ഞങ്ങൾ ശപഥം ഒന്നും എടുത്തിട്ടില്ല.
അയാൾ സിറിഞ്ചു ഒന്ന് ഞെക്കി അതിൽ നിന്നും
💬 Comments
View all comments