Chapter Title : സിന്ദൂരരേഖ 22 [അജിത് കൃഷ്ണ]
മരുന്ന് പുറത്തേക്ക് തെറിച്ചു. എന്നിട്ട് വൈശാഖന്റെ അടുത്തേക്ക് കൊണ്ട് വന്നു.
വൈശാഖൻ :ഹേയ് നോ പ്ലീസ് വേണ്ട.
സെക്യൂരിറ്റി :ധൈര്യം എല്ലാം ചോർന്നു പോയോ പെട്ടന്ന്. ആൾ അറിഞ്ഞു ചൊറിയാൻ വരണം അല്ലെങ്കിൽ ഇതുപോലെ മുട്ട് ഇടിക്കും കിടന്നു.
വൈശാഖൻ :എന്നെ വിട്ടേക്ക് ഞാൻ പൊക്കോളാം.
സെക്യൂരിറ്റി :അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ് ശെരി ആവുക. പേടിക്കണ്ട സാറിനെ ഞങ്ങൾ എത്തിക്കാം വീട്ടിൽ. പേടിക്കണ്ട ഇത് വിഷം ഒന്നുമല്ല കുറച്ചു നേരത്തെക്ക് ഒന്ന് ഉറങ്ങി കിടക്കാൻ. സാറിന്റെ ഈ ചോര തിളപ്പ് ഒന്ന് മാറ്റാൻ വേണ്ടി മാത്രം.
അയാൾ വൈഷകന്റെ കൈയിൽ സിറിഞ്ചു ഇൻജെക്ഷൻ ചെയ്തു. പയ്യെ പയ്യെ വൈശാഖന് ബോധം നഷ്ടമായി. അയാളെ താങ്ങി എടുത്തു കൊണ്ട് വന്നു വിശ്വനാഥന്റെ മുൻപിൽ കൊണ്ട് ഇട്ടു. വിശ്വനാധൻ അപ്പോൾ കുളിച്ചു കഴിഞ്ഞു സിഗരറ്റ് പുകയ്ക്കുക ആയിരുന്നു.
വിശ്വനാഥൻ :അവനെ എടുത്തു ആ കസേരയിൽ ഇരുത്തി ഒന്ന് കെട്ടി വെച്ചോ അല്ലേൽ താഴെ വീഴും.
എന്ന് പറഞ്ഞു അയാൾ ചിരിച്ചു. സെക്യൂരിറ്റിയും ജോലിക്കാരും ചേർന്ന് അയാളെ കസേരയിൽ ഇരുത്തി എന്നിട്ട് മാറി നിന്നു.
വിശ്വനാഥൻ :ഉം മിടുക്കന്മാർ നിങ്ങളുടെ പണി വൃത്തി ആയി ചെയ്തു. ദാ ഇത് ഇരിക്കട്ടെ.
അയാൾ ഒരു നോട്ട് കേട്ട് അവരുടെ മുൻപിലേക്ക് വലിച്ചു എറിഞ്ഞു.
വിശ്വനാഥൻ :എല്ലാർക്കും ഉള്ളത് അതിൽ ഉണ്ട് ഇനിയും വേണമെങ്കിൽ പറഞ്ഞാൽ മതി. ഇപ്പോൾ പൊയ്ക്കോ ഞാൻ വിളിക്കുമ്പോൾ വരണം എന്നിട്ട് ഇവനെ ഇവന്റെ സ്റ്റേഷൻ മുൻപിൽ കൊണ്ട് ഇട്ടേക്കണം.
സെക്യൂരിറ്റി :അത് ഞങ്ങൾ ചെയ്യാം സാർ. സാറ്
💬 Comments
View all comments