0%

Chapter Title : സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]

തിരിച്ചു പിടിക്ക് അവിടെ ആണ് ചുണ്ടിൽ വെക്കുന്നത്.

മൃദുല :ആഹ്

അവൾ അത് തിരിച്ചു പിടിച്ചു പിന്നെ അത് ചുണ്ടുകൾക്ക് ഇടയിലേക്ക് വെച്ചു. ചുരിദാർ ഇട്ട ആ നാടൻ പെണ്ണ് സിഗർ വായിൽ വെച്ചേക്കുന്നത് കാണാൻ തന്നെ ഒരു ചേലായിരുന്നു. നിമ്മി മുൻപോട്ടു മെല്ലെ നിരങ്ങി എന്നിട്ട് ലൈറ്റർ എടുത്തു മൃദുലയുടെ ചുണ്ടിൽ ഇരിക്കുന്ന സിഗരറ്റ് കത്തിച്ചു.

നിമ്മി :അതെ പെട്ടന്ന് ഉള്ളിലേക്ക് വലിക്കരുത് തല മണ്ടയ്ക്ക് പോയി കയറും പിന്നെ ഇവിടെ കിടന്നു ചുമയ്‌ക്കും.

മൃദുല തലയാട്ടി കൊണ്ട് മെല്ലെ മെല്ലെ പുക എടുക്കാൻ ശ്രമിച്ചു.

നിമ്മി :ഇനി മെല്ലെ വലിക്കു ഉള്ളിലേക്കു !

മൃദുല മെല്ലെ പുക ഉള്ളിലേക്കു എടുത്തു.

നിമ്മി :മതി ഇനി പുറത്തേക്ക് കള വായിൽ കൂടിയോ മൂക്കിൽ കൂടിയോ.

മൃദുല പുറത്തേക്ക് ഊതിയതും അവളുടെ വായിൽ നിന്നും പുക ചുരുളുകൾ പുറത്തേക്ക് ഒഴുകി ഇറങ്ങി. അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് വരെ വന്നു.

നിമ്മി :ആഹാ കണ്ണ് നീര് ഒഴുകി അല്ലോ മണ്ടയ്ക്ക് കയറിയോ.

മൃദുല വീണ്ടും ചുണ്ടിലേക്ക് ചേർത്ത് അടുത്ത പഫ് എടുത്തു. ആ പുക ചുരുളുകളിൽ മറഞ്ഞിരിക്കുന്ന ലഹരി അവളിലേക്ക് ഒഴുകി ഇറങ്ങി. അവൾ മെല്ലെ തല പിന്നിലേക്ക് ചാരി കിടന്നു കൊണ്ട് വീണ്ടും വീണ്ടും അത് ചുണ്ടിലേക്ക് ചേർത്ത് പുക വലിച്ചു വലിച്ചു കയറ്റി. അവൾ ആ പുക ചുരുളുകൾക്ക് അടിമ പെടും പോലെ ഒരു തോന്നൽ. പകുതി വലിച്ചു ബാക്കി നിമ്മിയ്ക്ക് നീട്ടുവാൻ വെച്ചിരുന്ന മൃദുല അതിന്റെ പകുതിയിൽ നിന്നും മുൻപിലേക്ക് കുതിച്ചു.

💬 Comments

View all comments