Chapter Title : സിന്ദൂരരേഖ 26 [അജിത് കൃഷ്ണ]
എന്തോ മറയ്ക്കുന്നു എന്ന് അയാൾക്ക് മനസിലാക്കാൻ തുടങ്ങി. അയാൾ അപ്പോൾ അവളുടെ മുൻപിൽ ഇരിക്കുന്നത് വെറും ഭർത്താവ് ആയിട്ട് അല്ലായിരുന്നു മറിച്ചു ഒരു പോലീസ്കാരൻ ആയി തന്നെ ആയിരുന്നു.
വൈശാഖൻ :പറയടി !!!!!
അയാൾ ഒന്ന് ക്രോശിച്ചു സംസാരിച്ചു. ഒരു നിമിഷത്തിൽ അവൾ ഭയന്നു പോയി എങ്കിലും പെട്ടന്ന് എങ്ങും തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത ഒരു പെണ്ണ് ആയിരുന്നു അഞ്‌ജലി.
അഞ്‌ജലി :അല്ല ഇപ്പോൾ അല്ലെ നിങ്ങൾക്ക് പുതിയ കുറെ സ്വഭാവങ്ങൾ വന്നു തുടങ്ങിയത്.
വൈശാഖൻ :സ്വഭാവം മാറിയത് എനിക്കണോ അതോ നിനക്ക് ആണോ...
അയാളുടെ കല്ല് വെച്ച പോലെ ഉള്ള സംസാരം അവളെ ആദ്യം ഒന്ന് ഭയപെടുത്തി ആ സംസാരത്തിൽ താൻ എല്ലാം അറിഞ്ഞു എന്ന പോലെ ആയിരുന്നു. എന്നാലും സംശയം കാണിക്കാത്ത വിധം അവൾ വൈശാഖന് മുൻപിൽ തകർത്തു അഭിനയിച്ചു.
അഞ്‌ജലി :നിങ്ങൾ വെള്ളം അടിച്ചു വന്നാൽ എന്തൊക്കെ ആണ് കാട്ടി കൂട്ടുന്നത് എന്ന് ഒരു ചിന്തയും ഇല്ല. അപ്പോൾ സിഗരറ്റ് കവർ ഒക്കെ അങ്ങനെ വന്നത് ആകും. അല്ലാതെ ഞാൻ എന്തിനാ സിഗരറ്റ് കവർ ഇവിടെ കൊണ്ട് വന്നു ഇടുന്നത്. പിന്നെ ആ റൂമിലേക്കു ഇപ്പോൾ ഞാൻ അങ്ങനെ വരാറും ഇല്ലല്ലോ പിന്നെ എന്തിനാ എന്നോട് കിടന്നു കലഹിക്കുന്നത്.
ഏതൊരു അവസ്ഥയും തനിക്ക് അനുകൂലം ആക്കുവാൻ ഉള്ള അവളുടെ കഴിവിനെ ശെരിക്കും ഒരു പഠിച്ച കള്ളി എന്ന് വേണമെങ്കിൽ പറയാം. സത്യത്തിൽ വൈശാഖന്റെ വായ അടപ്പിക്കാൻ അവൾക്ക് നിമിഷങ്ങൾ മാത്രം മതി ആയിരുന്നു. അയാൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ. ഉള്ള് കൊണ്ട്
💬 Comments
View all comments