Chapter Title : സിന്ദൂരരേഖ 26 [അജിത് കൃഷ്ണ]
സംശയം തോന്നരുത് എന്ന് തോന്നിയ നിമിഷങ്ങൾ പോലും ഇങ്ങനെ ചില അടയാളങ്ങൾ വീണ്ടും വീണ്ടും താൻ കണ്ടു കൊണ്ടിരിക്കുന്നു. അയാളുടെ മനസ്സിൽ വീണ്ടും അവളോട് സംശയം തോന്നി തുടങ്ങി അവളുടെ പെരുമാറ്റ രീതികളും ഇങ്ങനെ ചില കാര്യങ്ങളും ആരിലും സംശയങ്ങൾ സൃഷ്ട്ടിക്കും സ്വാഭാവികം. അയാൾ ആ സിഗരറ്റ് പാക്കറ്റ് എടുത്തു. നല്ല വില കൂടിയ സിഗരറ്റ് ആണ്. താൻ ഒരിക്കലും സിഗരറ്റ് വലിക്കാറുമില്ല പിന്നെ !!!!.
വൈശാഖൻ :അഞ്‌ജലി !!!
അഞ്‌ജലി അടുക്കളയിൽ നിന്ന് കൊണ്ട് വിളി കേട്ടു...
അഞ്‌ജലി :എന്താ !!!.
വൈശാഖൻ :ഇങ്ങ് വന്നേ !!!!!
അഞ്ജലി :ഞാൻ ഇവിടെ ഇച്ചിരി പണിയിൽ ആണ് കാര്യം പറ....
വൈശാഖൻ :നിന്നോട് ഇങ്ങോട്ട് വരാൻ ആണ് പറഞ്ഞത്..
അഞ്‌ജലി :നാശം
അവൾ ഓരോന്ന് പിറു പിറുത്തു കൊണ്ട് അങ്ങോട്ടേക്ക് ചെന്നു.
അഞ്‌ജലി :എന്താ !!!!
വൈശാഖൻ :ഇതെന്താ !!!
അഞ്‌ജലി അയാളുടെ കൈയിലേക്ക് നോക്കി...
അഞ്‌ജലി ആദ്യം ഒന്ന് ഞെട്ടി കാരണം അവൾക്ക് അറിയാം വൈശാഖൻ സിഗരറ്റ് വലിക്കില്ല എന്നുള്ള കാര്യം.
അഞ്‌ജലി :അത് സിഗരറ്റ് പാക്കറ്റ് അല്ലെ...
വൈശാഖൻ :അതെ അത് എങ്ങനെ ഇവിടെ വന്നു എന്നാണ് ഞാൻ നിന്നോട് ചോദിച്ചത്....
അഞ്‌ജലി :അത് എനിക്ക് എങ്ങനെ അറിയാം നിങ്ങളുടെ കൈയിൽ അല്ലെ ഇരിക്കുന്നത്.
അവൾ വീണ്ടും കളം മാറ്റി ചവിട്ടി.
വൈശാഖൻ :അതെ എന്റെ കൈയിൽ ആണ് പക്ഷേ ഇത് എനിക്ക് കിട്ടിയത് ഈ മേശയുടെ മുകളിൽ നിന്നാണ്...
അഞ്‌ജലിയുടെ മുഖത്ത് ടെൻഷൻ ചെറുതായി ഉണ്ടാകുന്നത് അയാൾ കണ്ടു. തന്റെ പ്രിയതമ തന്നോട്
💬 Comments
View all comments