Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]
എന്തോ ഷോക്ക് അടിച്ചപോലെ അവളെ നോക്കി. എന്നാൽ അവൾ മുൻപിലേക്ക് നോക്കി കൊണ്ട് മുഖത്ത് ഒരു ചിരി മാത്രം പുറത്ത് കാണിച്ചു. റെഡ് സിഗ്നൽ വീണു എന്ന് മനസ്സിൽ ആക്കിയപ്പോൾ അവനു എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. അവൻ ആ വണ്ടിയിൽ ഇരുന്നു ഉറക്കെ കൂവി വിളിച്ചു..
മൃദുല :ശോ അരുൺ പ്ലീസ്.... ശബ്ദം വെക്കല്ലേ...
അരുൺ :നോ ഇട്സ് മൈ ഡേ,,, ഞാൻ ശബ്ദം ഉണ്ടാക്കും ഹോ ഹോയ്യ്യ്യ്................
അത് കെട്ട് അവൾ വായ പൊത്തി പിടിച്ചു ഒന്ന് ചിരിച്ചു. വണ്ടി കുറച്ചു കഴിഞ്ഞപ്പോൾ മെയിൻ റോഡിലേക്ക് പ്രവേശിച്ചു. എന്നാലും അരുണിന് സന്തോഷം എന്തോ അടക്കി പിടിക്കാൻ കഴിഞ്ഞില്ല. അവൻ വണ്ടി പറപ്പിച്ചു വിട്ടു. കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ബസ് സ്റ്റാൻഡ് എത്തി. അവൾക്ക് പോകുവാൻ ഉള്ള വണ്ടി കണ്ടു പിടിച്ചു അതിൽ കയറ്റി ഇരുത്തി. കൈയിൽ കുറച്ചു ക്യാഷ് കൊടുത്തു..
അരുൺ :ഇത് നിന്റെ കൈയിൽ വെച്ച് കൊള്ളൂ എന്തെങ്കിലും ആവശ്യം വന്നാൽ എടുക്ക്...
മൃദുല :ഹേയ് കുഴപ്പമില്ല അരുണിന്റെ കൈയിൽ വെച്ച് കൊള്ളൂ എനിക്ക് ഇനി എന്ത് ആവശ്യം..
അരുൺ :വേണ്ട ഫുൾ ചിലവ് ഞങ്ങൾ നോക്കാം എന്ന് പറഞ്ഞു കൊണ്ട് വന്നത് അല്ലേ അപ്പോൾ തന്റെ കൈയിൽ ഒന്നും കാണില്ല എന്ന് എനിക്ക് അറിയാം. കുഴപ്പമില്ല ഇത് കൈയിൽ വെച്ചോ എന്തായാലും ഒരു മൂന്നര നാലു മണിക്കൂർ അതിൽ കൂടുതൽ എടുക്കില്ല സമയം നാട്ടിൽ ചെല്ലാൻ.
മൃദുല :ഉം...
പെട്ടന്ന് ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു
അരുൺ :എന്നാൽ പിന്നെ..ഞാൻ അങ്ങോട്ട്..
💬 Comments
View all comments