Chapter Title : സിന്ദൂരരേഖ 3 [അജിത് കൃഷ്ണ]
ഡ്രൈവർ ഇരിക്കുന്ന ഡോർ ഓപ്പൺ ആയി അത് മറ്റാരും ആയിരുന്നില്ല അമർ ആയിരുന്നു. അവൻ ഡോർ തുറന്ന് കാറിൽ ഇരുന്നുകൊണ്ട് തന്നെ അവരോടു ചോദിച്ചു.
അമർ :അല്ല ടീച്ചർ മാരിതെങ്ങോട്ടാണ്?
അമർ :ഹേയ് ഒരു ചെറിയ പർച്ചേസ്. പിന്നെ ടീച്ചർ ഇവിടെ ആദ്യം ആയിട്ടല്ലേ പുറത്തോട്ട് ഒന്നും പോയിട്ടും ഇല്ല. അതാ ടീച്ചറെ കൂട്ടിയത്
(അഞ്ജലി മുഖം തിരിഞ്ഞ് നിൽക്കുക ആയിരുന്നു. അപ്പോൾ അമർ അഞ്ജലിയോട്)
അമർ :എന്റെ പൊന്നു ടീച്ചറെ. ടീച്ചറിന്റെ ഹസ്ബൻഡ് വെറുതെ എന്നെ കേറി ചൊറിയാൻ വന്നു. ഞാൻ ഒന്ന് മാന്തി വിട്ടു. അപ്പോൾ ടീച്ചർ അങ്ങോട്ട് കയറി വന്നു ഒന്നാമതെ എനിക്ക് കലി കേറി ഇരിക്കുവാരുന്നു ആ സമയത്ത് അറിയാണ്ട് എന്റെ വായിൽ നിന്ന് എന്തൊക്കെയൊ വീണുപോയി ക്ഷമിക്കണം.
മാലതി :അങ്ങ് ക്ഷമിച്ചേക്ക് ടീച്ചറെ ആള് മാപ്പ് പറഞ്ഞതല്ലേ.
അമർ :അല്ല നിങ്ങൾ രണ്ടുപേരും ഷോപിങ്ന് അല്ലെ. എന്നാൽ കയറിയ്ക്കോ ഞാൻ ഡ്രോപ്പ് ചെയ്യാം.
അഞ്ജലി :അല്ല ഞങ്ങൾ ബസിനു പൊയ്ക്കൊള്ളാം.
അമർ :എന്താ ടീച്ചറെ വിരോധം ആണോ. എന്തായാലും ഞാൻ ടൗണിലേക്കാണ് ഞാൻ ഡ്രോപ്പ് ചെയ്യാം.
അഞ്ജലി :അയ്യോ, അത് കൊണ്ടല്ല.
അമർ :എനിക്ക് പോയിട്ട് ധൃതി ഒന്നും ഇല്ലന്നേ.
മാലതി :എന്റെ പൊന്നു ടീച്ചറെ ഇനി ബസ്റ്റോപ്പിൽ പോയി നിന്ന് വണ്ടി കാത്ത് നിന്ന് അങ്ങ് ചെന്നിട്ട് എപ്പോഴാണ് തിരിച്ചു വരിക ടീച്ചറിനും വേഗം തിരിച്ചു വരണ്ടേ. എന്തായാലും ഈ വണ്ടി അങ്ങോട്ട് ആണ് പോകുന്നത് ആള് നമ്മളെ ഡ്രോപ്പ് ചെയ്യാമെന്നും പറഞ്ഞു പിന്നെന്തിനാണ് അത് വേണ്ടന്ന് വെക്കുന്നത്.
💬 Comments
View all comments