Chapter Title : സിനേറിയോ 2 [Maathu]
പോലും അതിങ്ങനെ തിങ്ങി നിറഞ്ഞിരിക്കും…
സച്ചിന്റെ ഭാര്യ സച്ചിനേക്കാളും വയസ്സ് കൂടുതലാണെന്ന് പ്ലസ്ടുവിൽ പഠിക്കുമ്പോ ക്ലാസ്സിലെ ഏതോ ഒരുത്തന്റെ വായെന്ന് കേട്ടപ്പോ എന്ത് കൊണ്ട് എന്നേക്കാൾ മൂന്നോ നാലോ വയസ്സ് കൂടുതലുള്ള ചേച്ചിയെ എനിക്ക് കല്യാണം കഴിച്ചു കൂടാന്ന് മനസ്സിൽ ചിന്ത വന്നു..പല ആഴ്ചകൾ ഞാനതും സ്വപ്നം കണ്ടിരുന്നു.. ചേച്ചിയുടെ അടുത്ത് നിൽകുമ്പോൾ പോലും മനസ്സിൽ ഞാനും ഗാതേച്ചിയും തമ്മിലുള്ള അനുരാഗങ്ങളായിരുന്നു മനസ്സിൽ ഓടിക്കൊണ്ടിരുന്നത്….ഞാനും ഗാതെച്ചിയും ഒരു ബെഡിൽ നഗ്നരായി പരസ്പരം പുണർന്നു കൊണ്ട് പുതപ്പിനുള്ളിൽ കിടക്കുന്നതും ഞങ്ങളുടെ ഇടയിലായി ഒരു ചെറിയ കുഞ്ഞും ഹാ ഹാ.. മീശ കിളർത്തു വരുന്ന പ്രായത്തിൽ അതും സ്വപ്നം കണ്ടിരുന്നു.. അപ്പോയായിരിക്കും ചേച്ചിയുടെ വക തലക്ക് കൊട്ട് കിട്ടുക. എന്നിട്ട് ഒരു പറച്ചിലും.. എന്ത് സ്വപ്നം കണ്ടോണ്ടിരിക്കാടാ..
എനിക്ക് വല്ലതും പറയാൻ പറ്റുമോ.. തലയും തടവി ഒന്ന് ഇളിച്ചു കാട്ടി വീണ്ടും പഠിത്തത്തിലേക്ക് ശ്രേദ്ധ കൊടുക്കാൻ ശ്രെമിക്കും.. പിടിച്ചു നിർത്താൻ തോന്നും ആ നിമിഷങ്ങളെ . പക്ഷെ സമയമാണ്..അതിങ്ങനെ കടന്നു പൊയ്‌കൊണ്ടിരിക്കും
പക്ഷെ എന്റെ സ്വപ്നങ്ങളെ തകർക്കാൻ കുറച്ചാഴ്ചകളെ വേണ്ടി വന്നൂള്ളു.. ക്ലാസും കഴിഞ്ഞ് ബസ്സിന് വേണ്ടി കാത്തു നിൽകുമ്പോഴാണ് ചേച്ചി ഒരുത്തന്റെ കൂടെ ബൈക്കിൽ പോകുന്നത് അവിചാരിതമായിട്ട് കാണുന്നത്….എന്തോ ഒന്ന് ഹൃദയത്തിൽ കൊളുത്തി വലിക്കുമ്പോലെ.. ആ രംഗം എന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നെ ഉണ്ടായിരുന്നില്ല. എന്നെ കൂടുതൽ വിഷമിപ്പിച്ചത് ചേച്ചി കേറിയ ബൈക്കിന്റെ ഉടമസ്ഥാനരാണെന്ന് കണ്ടപ്പോഴായിരിന്നു.. അജിത്ത്.. നാട്ടിലെയൊരു പണചാക്കിന്റെ മോൻ.. സ്വന്തമായി ഒരു ബൈക്കിന്റെ ഷോറൂം ഒക്കെയുണ്ട് പുള്ളിക്ക്.. പക്ഷെ ആ മലരൻ നല്ലയൊരു ഡ്രഗ്സോളിയായിരുന്നു
💬 Comments
View all comments