Chapter Title : സിനേറിയോ [Maathu]
ബാഗുകൾ നിരത്തി വച്ചതിന്റെ മധ്യത്തിലുള്ള ഗ്ലാസിന്റെ ചെറിയ മേശയിൽ നിരന്നു നിന്നു…
:എന്നാ പിന്നെ തുടങ്ങല്ലേ
അതും പറഞ് അരുൺ
നിരത്തി വച്ച നാല് ഗ്ലാസുകളിലേക്ക് മദ്യം പകർന്നു നൽകി അതിന്റെ ഒരു ഫോട്ടോ അരുണെടുത്ത് വാട്സാപ്പിൽ അയച്ചു കൊടുത്തു..
ആ നാലുഗ്ലാസുകളിൽ വെള്ളം പകർന്നു ഞങ്ങൾ തുടങ്ങിയത് അവസാനിച്ചത് ഒരു കുപ്പി ഫുള്ള് തീർത്തപ്പോഴാണ്.. ഇനി വേണ്ടുന്നവർക്ക് രണ്ടാമത്തെ കുപ്പിയിൽ പൊട്ടിച്ചു കുടിക്കാം…ആർക്കാ അതിന് വേണ്ടാത്തെ..
അടിച്ചപ്പോ എങ്ങനെ ഇരുന്നോ അതേപോലെ ഞാൻ ഗ്ലാസിനെ ഭദ്രമായി നെഞ്ചിൽ പിടിച് ആ ബാഗിൽ ചാരി ഇരിക്കുന്നുണ്ട്…
ആ ശൂന്യമായ ഓൾഡ് മങ്ക് കുപ്പി ഉരുണ്ട് ഉരുണ്ട് എന്റെ കാലിന്റെ അടുത്ത് വന്നു നിന്നു..
അരുൺ ബാഗും വിട്ട് നിലത്ത് മലർന്നു കിടക്കുന്നുണ്ട്.. മാട സാമി എന്റെ പോലെ രണ്ട് കയ്യും രണ്ട് കാലും പുറത്തേക്കിട്ട് കിടക്കുന്നുണ്ട്.. ഒരു കയ്യിൽ ഗ്ലാസുമായി..
ടേബിളിലിരിക്കുന്ന ഫോൺ അപ്പോഴും കണ്ണമ്മേന്ന് വിളിച്ചോണ്ട് കിടന്ന് കരയുന്നുണ്ട്.. ആരുമതെടുക്കുന്നില്ല..
ഈ ഞാനും.. മടി.. അല്ലാതെന്ത്..
കുറച്ചു വട്ടം കൂടി അത് റിങ്ങടിച്ചു കണ്ണമ്മേന്ന് വിളിച്ചു കൊണ്ടിരുന്നു.. വയ്യ.. ഇനി മൂരിയും നിവർത്തി ഗ്ലാസ് തായേ വച്ച് ഇവന്മാരെ ഇടെക്കൂടെ പോയി അതെടുക്കണ്ടേ…വേണ്ടാ.. ഏതായാലും അത്യാവശ്യമൊന്നുമുള്ള കോളായിരിക്കില്ല…
അടുത്ത ഓൾഡ് മങ്കിന്റെ കുപ്പിയിൽ പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ചുരത്തി.. അതിന്റ ശബ്ദം കേട്ടപ്പോ തന്നെ മാട സാമി കയ്യിലുള്ള ഗ്ലാസ് നിലത്ത് വച്ചു കാലു കൊണ്ട് എന്റെ നേരെ നീക്കി…
അതിലേക്കും ഒന്നൊഴിച്ചു കിടത്തി.. അരുണിന് മതീന്ന് തോന്നുന്നു.. നാളെ രാവിലെതന്നെ സ്വാതിനെ കൊണ്ട് എവിടേക്കേലും പോകാൻ
💬 Comments
View all comments