Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
പോയി. അവൾ മറ്റൊരു മുറിയിൽ നിന്നാണ് കുളിച്ചതും വേഷം മാറിയതും. ആ മുറി അവൾ നന്നായി ഒരുക്കി വെച്ചിരുന്നു.
ഒരു പുതുപ്പെണ്ണിന്റെ നാണത്തോടെ . തന്റെ മുറിയിലേക്ക് കയറി വന്ന മല്ലിയെ ഡോക്ടർ നോക്കി. അവളുടെ സൗന്ദര്യം ഒന്നുകൂടെ കൂടിയതായി ഡോക്ടർക്ക് തോന്നി.
ഡോക്ടർ അവളുടെ കൈ പിടിച്ചു അവിടെയുള്ള വലിയ കട്ടിലിൽ കൊണ്ടുപോയി ഇരുത്തി. അവൾ തന്റെ കൈയിൽ ഉള്ള പാൽ ഗ്ലാസ് വിറക്കുന്ന കൈകളോടെ ഡോക്ടർക്ക് നേരെ നീട്ടി..
ഡോക്ടർ ആ പാൽ ഗ്ലാസ് വാങ്ങി അതിലെ പകുതി പാൽ കുടിച്ച ശേഷം ഗ്ലാസ് അവളുടെ നേർക്ക് നീട്ടി. അവൾ ആ ബാക്കിയുള്ള പാല് കുടിച്ചു.
ഡോക്ടർ അവളുടെ കൈയിൽ നിന്ന് ആ ഗ്ലാസ് വാങ്ങി മേശയുടെ മുകളിൽ വെച്ചുശേഷം അവളുടെ അടുത്ത് വന്നിരുന്നു. മല്ലിയെ തന്റെ മാറോടു ചേർത്ത് പിടിച്ചിട്ട് ചോദിച്ചു.
"എന്റെ പെണ്ണിന് പേടിയുണ്ടോ..?"
"ഇല്ല! പക്ഷെ ഏട്ടാ " മല്ലി പറഞ്ഞു നിർത്തി. അതുകേട്ടു ഡോക്ടർ ചോദിച്ചു.
"എന്താ മല്ലി. എന്ത് പറ്റി. എന്താ ഒരു പക്ഷെ.. "
"അത്. ഏട്ടാ അല്ലിമോൾ വലിയ കുട്ടിയായില്ലേ . അവൾ എങ്ങാനും എഴുന്നേറ്റലോ.. "
മല്ലി പറഞ്ഞത്കേട്ട് ഡോക്ടർ ചിരിച്ചു. അത് കണ്ടു മല്ലി നാണത്തോടെ ചിരിച്ചശേഷം ചോദിച്ചു.
"ഞാൻ മക്കളെ അപ്പുറത്തെ മുറിയിലേക്ക് മാറ്റികിടത്തട്ടെ.. "
"അത് വേണോ . അവർ ഇവിടെ കിടന്നോട്ടെ ... മക്കൾ എഴുന്നേൽക്കാനൊന്നും പോകുന്നില്ല. നമുക്ക് പതിയെ നമ്മുടെ ആദ്യ രാത്രി തുടങ്ങാം. മക്കൾ എഴുന്നേൽക്കും എന്ന് തോന്നിയാൽ നമുക്ക് അപ്പുറത്തെ മുറിയിൽ പോകാം.
💬 Comments
View all comments