0%

Chapter Title : സിരകളിൽ 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 525
കാറ്റു അവിടെയെങ്ങും നിറഞ്ഞു.. പണി ഒകെ കഴിഞ്ഞു വന്ന ശ്വേത മുറിയിൽ പോയപ്പോൾ ഉണ്ണിയെ കണ്ടില്ല.. ആളു ദാ പുറത്തു .. അവൾ വാതിലിന്റെ അടുത്ത് എത്തി എന്റെ തോളിൽ തട്ടി എന്താ ന്നുള്ള ആംഗ്യം കാണിച്ചു. നമ്മൾ തമ്മിലുള്ള ആംഗ്യ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്.. അവളുടെ ഭാവങ്ങളാണ് പ്രധാനം. ഒരു തരം സുഖം , നിശബ്ദ പ്രണയം. ഞാൻ അവളെയും കൊണ്ട് റൂമിലേക്കു പോയി..കട്ടിലിൽ ഇരുന്നു. “ശ്വേ നമുക്ക് ഒന്ന് പുറത്ത് പോയാലോ? “ “എവിടെ? “ അവൾ ജിജ്ഞാസ കൊണ്ട് കണ്ണ് വിടർത്തി “ ചുമ്മാ നിനക്ക് രണ്ടു ഡ്രെസ്സും എടുക്കാം “ “ആ പോകാം “ അവൾ സന്തോഷിച്ചു.. അപ്പോൾ തന്നെ അവൾ ചെന്ന് അമ്മയോട് പറഞ്ഞു.. ഉണ്ണി വന്നപ്പോളുള്ള ഷർട്ട്‌ ഉണങ്ങിയത് കൊണ്ട് അത് എടുത്ത് ഇട്ടു .ശ്വേത ആ ചുരിദാറ് തന്നെ ഇട്ടു.. അത് അവൾക് അധികം ഇടാൻ അവസരം ഉണ്ടായിട്ടില്ല .. “ എന്നാൽ പോവാം ഏട്ടാ ?” മുടിയൊക്കെ കെട്ടി സുന്ദരിയായി അവൾ ചോദിച്ചു “.. ഉണ്ണി അവളെ നോക്കി.. അവൾ അവനെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു. അവൻ നടന്നു കണ്ണാടിയിൽ ഒട്ടിച്ച ചെറിയ പൊട്ടു എടുത്ത് അവളുടെ അടുത്ത് എത്തി ഇടതു കൈ കൊണ്ട് പുറത്ത് പിടിച്ച അവളെ നെഞ്ചോടു ചേർത്തു നെറ്റിയിൽ പതിപ്പിച്ചു . അവൾ ഒരു കൊച്ചു കുട്ടിയെ പോലെ ചിരിയോടെ അവന്റെ കണ്ണുകളിൽ നോക്കി നിന്നു.. ‘ അവളുടെ കവിളിൽ കൂടെ തലോടി കൊണ്ട്
“ പോവാം “ അവൾ തലയാട്ടി .. എന്നിട്ടു പുറത്തിറങ്ങി.. ഒരു പാട് യാത്രകൾ അവർ ചെയ്തിട്ടുണ്ടെകിലും ഈ നേരിയ തണുപ്പിൽ അവളെയും കൊണ്ട് പുറത്തിറങ്ങാൻ ഉണ്ണിക് ഒരു മോഹം . “ നിങ്ങൾ ഇതിനെ റൊമാന്റിക് എന്ന് വിളിക്കും ..എന്നാൽ ഞാനിതിനെ ലൈഫ് ടൈം എന്നും “ കണ്ണാടി നോക്കി പറഞ്ഞു കൊണ്ട് അവനും പുറത്തിറങ്ങി “പോയി വരാം അച്ഛാ “ “അങ്ങനെ ആവട്ടെ മോനെ “ അച്ഛനും പറഞ്ഞു.. അമ്മയെയും നോക്കി തലയാട്ടി

💬 Comments

View all comments