0%

Chapter Title : സിരകളിൽ 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 1.4K
ഇടയിലൂടെ ആണ് ... നല്ല ഒരു വ്യൂ പോയിന്റ്.. ഒരു സ്പോട് ഓക്കെ ഉണ്ട്...,, വണ്ടി പാടം തുടങ്ങുന്നതിലേക്ക് കയറി... കാറ്റു ഉണ്ട്.. ആകാശം മൊത്തം മേഘങ്ങളേ കൊണ്ട് മൂടി..
ഞങ്ങൾ മധ്യഭാഗത് ആയി നിർത്തി ഇറങ്ങി.. കാലാവസ്ഥ ഇങ്ങനെ ആയോണ്ട് ആവണം ആളുകളില്ല. കാറ്റത്തു അവളുടെ ഷാൾ നിയത്രണമില്ലാതെ പാറി കളിക്കാൻ തുടങ്ങി.കുറച്ചു നേരം നമ്മൾ അവിടെ നിന്നു. അവളെ ഒരു സ്വർണ്ണ മത്സ്യത്തെ പോലെ നോക്കി. “ ഏട്ടാ ഇപ്പോ മഴ പെയ്യുവെ “ “ നീയല്ലേ രാവിലെ മഴ പെയ്യട്ടെ ന്നു പറഞ്ഞെ “ “ ശോ അത് ഞാൻ ചുമ്മാ പറഞ്ഞതാ “ ഇതും പറഞ്ഞു അവൾ ആകാശത്തേക്കു കണ്ണ് മിഴിച്ചു.. ചെറിയ മഴ പാറാൻ തുടങ്ങി. ഞങ്ങൾ തിരിച്ചു, നിമിഷ നേരം കൊണ്ട് ശക്തി കൂടിയ മഴത്തുള്ളികൾ താഴേക്കു പതിച്ചു..കീ.. കീ. കീ ഏതോ മെഷീന്‍റെ ഇട തടവില്ലാത്ത ശബ്ദം ചെവികളിൽ മുഴങ്ങുന്നു.. അടുത്ത് നാല് വെള്ള വസ്ത്രം ധരിച്ചവർ എന്തൊക്കെയോ പറയുന്നു.. അവരുടെ മുഖത്തു വെപ്രാളം.. ഒരാൾ ഓടുന്നു.. വേറെ ഒരാൾ അടുത്തേക്ക് ഓടി വരുന്നു. എൻറെ കഴുത്ത് ബലഹീനമായി നേരെ തിരിഞ്ഞു.. എല്ലു പൊട്ടുന്ന പോലെയുള്ള ശബ്ദം ചെവിയിൽ തീവൃത കൂടി വരുന്ന രീതിയിൽ കേൾക്കുന്നു. അത് നിന്നു.. രണ്ട് കൈപ്പത്തികൾ കണ്ണിനു മുകളിൽ വന്നു അമർന്നു.. പക്ഷെ സ്പർശനം ഞാൻ അറിയുന്നില്ല. മങ്ങിയ കാഴ്ച അതിനു ശേഷം ഇരുട്ട് നിറഞ്ഞു.. കൈകൾ മാറി, മങ്ങിയ കാഴ്ച മാറി വരുന്നതിനനുസരിച് മുന്നിൽ മഞ്ഞു രൂപപ്പെടുന്നത് കണ്ടു ..

💬 Comments

View all comments