0%

Chapter Title : സിരകളിൽ 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 1.4K
‘ഏതാണ് ഈ ലോകം ചുറ്റും മഞ്ഞു വന്നു നിറഞ്ഞിരുന്നു.. ‘ “ ഉണ്ണിയേട്ടാ.. “ പതിഞ്ഞ സ്വരം. ‘ശ്വേത ‘ ഞാൻ മന്ത്രിച്ചു .... “ശ്വേതേ “ ഞാൻ ഉച്ചത്തിൽ വിളിച്ചു ശബ്ദം പുറത്തു വരുന്നില്ല.. ശക്തി എടുത്ത് നോക്കി.. പറ്റുന്നില്ല.. ഞാൻ മുട്ട് കുത്തി.. ഇതിൽ നിന്നു പുറത്തു കടക്കു, കടക്കു.. താളമില്ലാതെ എന്റെ സിരകളിലൂടെ ആവേഗങ്ങൾ തലയില്ലേക്ക് ഓടിക്കൊണ്ടിരുന്നു.. തലയിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുന്ന പോലെ... കണ്ണിലേക്കു എന്നതോ ശക്തിയായി വന്നു കുത്തുന്നു... എന്നാൽ കണ്ണിൽ തുളയ്ക്കുന്ന ശക്തിയിൽ ഞാൻ തുറന്നു.. ഹോ നെഞ്ച് പട പട ഇടിച്ചു കൊണ്ടിരുന്നു. ഇരുന്ന കസേരയിൽ നിന്നു ഞാൻ താഴെ വീണു പോയി..സ്വബോധം വീണ്ടെടുത്ത പോലെ ഇരമ്പി പെയ്യുന്ന മഴയുടെ ശബ്ദം ചെവിയിൽ പതിച്ചു.. കയ്യും കാലും തളർന്ന പോലെ.. . ഇത് അത് തന്നെ.. മുന്പും പലതവണ എനിക്ക് ഇങ്ങനെ ഉണ്ടായിട്ടുണ്ട്.. പക്ഷെ എല്ലാത്തിനും ഒരു കാരണമുണ്ടെന്നു എനിക്ക് തോന്നിയിരുന്നു.. ശ്വേത എവിടെ? എന്റെ നെഞ്ചിടിപ്പ് വേഗം കൊണ്ടു .. എങ്ങനെയല്ലോ പിടഞ്ഞെഴുന്നേറ്റ് ഉള്ളിലേക്കു നടന്നു.. അച്ഛൻ ഹാൾ ഇൽ ഇരുന്നു ടിവി കാണുന്നു.. “ എന്താടാ മോനെ സ്വപ്നം കണ്ടു തീർന്നോ “?? അതും പറഞ്ഞു അച്ഛൻ ചിരിച്ചു.. ഞാൻ ഒന്നും മിണ്ടിയില്ല.. വേഗം അടുക്കളയിലേക്കു പോയി.. ഹോ നെഞ്ചിടിപ്പ് കുറഞ്ഞു വന്നു ശ്വേത അവിടെ ഉണ്ട്. സന്തോഷത്തിന്റെ ഒരു പര്യായം എനിക്ക് അനുഭവപെട്ടു.. അച്ഛനും അമ്മയും നഷ്ടപെട്ടതിനു ശേഷം എനിക്ക് അവൾ മാത്രമാണ് ഈ ലോകത്ത്.. അവളെ കണ്ടു ഞാൻ തിരിച്ചു കോലായിലേക്

💬 Comments

View all comments