Chapter Title : സിത്താര ചേച്ചി 2 [ Amal srk ]
നായികയുടെ കവിളിലും ചുണ്ടിലും ചുംബിക്കുന്ന രംഗങ്ങളാണ് ഉള്ളത്. ആ രംഗങ്ങൾ അവനെ വല്ലാതെ വികാരഭരിതനാക്കി. ചുറ്റും ഒന്ന് നോക്കി. എല്ലാവരും സിനിമയിൽ മുഴുകിയിരിക്കുകയാണ്. പതിയെ അവന്റെ കൈ അവളുടെ വലത്തെ കൈയുടെ മുകളിൽ വച്ചു. അവൾ അത് എടുത്ത് മാറ്റാൻ ശ്രമിച്ചു പക്ഷേ അവൻ വിട്ടുകൊടുത്തില്ല മുറുകെപ്പിടിച്ചു. ബലംപിടുത്തത്തിന് ശേഷം അവന്റെ കൈ എടുത്ത് മാറ്റാനുള്ള ശ്രമം അവൾ ഉപേക്ഷിച്ചു. അവൻ അതിൽ പതിയെ തലോടി.
സ്ക്രീനിലെ പ്രണയ രംഗങ്ങൾക്ക് പുറമേ ഇവരുടെ പ്രവർത്തികൾ രണ്ടുപേരെയും വികാരഭരിതരാകി. സിത്താര ചേച്ചി അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ചേച്ചി സിനിമയല്ല തന്നെയാണ് കാണുന്നത് എന്ന് മനസ്സിലാക്കിയ അവൻ ചേച്ചിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിനിന്നു. പതിയെ അവളുടെ ചുണ്ടിൽ നിന്നും പുഞ്ചിരി പൊട്ടിയൊഴുകി. ഇരുവരും മിഴികളിൽ നോക്കി പുഞ്ചിരി തൂകിയിരുന്നു. സിനിമ കഴിഞ്ഞു അമലും ചേച്ചിയും പുറത്തേക്കിറങ്ങി. ഇപ്പൊ കണ്ട സിനിമയുടെ കഥ എന്താണെന്നോ? നായകന്റെ പേര് എന്താണെന്നോഒക്കെ അവൻ മറന്നു. കാരണം അവൻ കണ്ടത് സിത്താര ചേച്ചിയെ മാത്രമായിരുന്നു. സിനിമ കണ്ടതിനു ശേഷം അവൻ അവളെയും കൂട്ടി ബീച്ചിലേക്ക് പോയി. കുറേസമയം കടലിനെ നോക്കി അവിടെ അങ്ങനെ ചെലവഴിച്ചു. - ചേച്ചി ചേച്ചിക്ക് ലൈൻ ഉണ്ടോ? - ഇല്ലല്ലോ - ചേച്ചിയെ ഇതുവരെ ആരും നോക്കിയിട്ടില്ല? - ഞാൻ ഒരുവനയെ അസെപ്റ് ചെയ്തിട്ടുള്ളൂ. ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ ഉണ്ടായിരുന്ന ആ പ്രണയവും ബ്രേക്ക് അപ്പ് ആയി. അതേതായാലും നന്നായി. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അയ്യടാ. അവൾ അവനെ കളിയാക്കി. സമയം കുറെ വൈകി നമുക്ക് പോകാം.
💬 Comments
View all comments