Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]
വിളിച്ചു.
തനിക്കു കുഴപ്പമൊന്നുമില്ലെന്നും മാനേജരുൾപ്പെടെ പ്രതികളെല്ലാം പിടിയിലായത്രേ. എന്നാലും കണക്കെടുപ്പും അന്വേഷണവുമായി രണ്ടുമൂന്നു ദിവസമെങ്കിലും പിടിക്കുമെന്നും പറഞ്ഞു.ഇപ്പം ഫോണുപയോഗിക്കുന്നതിൽ റെസ്ട്രിക്ഷൻ ഉണ്ടെന്നും രാത്രിയിൽ വിളിക്കാമെന്നും അറിയിച്ചു...
പതിനൊന്നാകാറായപ്പോഴേക്കും ശാലിനി ആനിയുടെ മുറിയിലെത്തി.
" ചേച്ചീ ഞാനൊന്നു അമ്പലത്തിൽ പോയിട്ടു വരാം. സരസച്ചേച്ചി അടുക്കളയിലുണ്ട്. ചേച്ചിക്കു വല്ല ചായയോ മറ്റോ വേണേൽ പറഞ്ഞാ മതി "
കുളിച്ചു കുറിയിട്ട് സെറ്റു സാരിയുടുത്ത ശാലിനിയുടെ സൗന്ദര്യം ഇരട്ടിയായിട്ടുണ്ടെന്നു ആനിക്കു തോന്നി..
തികഞ്ഞ ഗ്രാമീണസൗന്ദര്യം !
ശാലിനി പോയിക്കഴിഞ്ഞ് ആനി കുറച്ചു നേരം ഫേസ്ബുക്കൊക്കെ നോക്കിയിരുന്നു...
കുറേ കഴിഞ്ഞപ്പോൾ മടുത്തു...
അമ്പലത്തിൽ പോയ ശാലിനി ഇതു വരെ വന്നില്ല. വേലക്കാരിയാണെങ്കിൽ അടുക്കളപ്പണിയുടെ തിരക്കിലും.
ആനി വെളിയിലേക്കിറങ്ങി.വിശാലമായ പുരയിടം.അഞ്ചേക്കർ ഉണ്ടെന്നാ സനൂപ് പറഞ്ഞിട്ടുള്ളത്. വെറുതെ പുരയിടത്തിലൂടെ നടന്നു. മാവും പ്ലാവും ആഞ്ഞിലിയും തുടങ്ങി ധാരാളം വൃക്ഷങ്ങൾ. പലതിനും ഒരമ്പതു കൊല്ലത്തിലേറെ പ്രായം കാണുമെന്നു തോന്നുന്നു. ഒരു വശത്തൂടെ ഒരു നടപ്പാതയുണ്ട്. അതിലൂടെ നടന്നു.
വഴിയിൽ നിന്നും അല്പം മാറി കൂറ്റനോരു ആഞ്ഞിലിമരം നിൽക്കുന്നു. വെറുതെ അതിന്റെ വണ്ണം ഒന്നു പരിശോധിക്കാനായി അതിന്റെ അടുത്തേക്കു നടന്നു. രണ്ടു കൈ കൊണ്ടും പിടിച്ചു നോക്കി. വട്ടമെത്തുന്നില്ല...
അപ്പോഴാണ് വഴിയുടെ വളവു തിരിഞ്ഞ് ശാലിനി വരുന്നത് കണ്ടത്. തൊട്ടു പുറകേ സൂരജും. മരത്തിന്റെ മറവിലായതു കൊണ്ടാകണം അവർ ആനിയെ കണ്ടില്ല. അവരെ വിളിക്കാനായി മുന്നോട്ടാഞ്ഞ അവൾ അവിടെത്തന്നെ നിന്നു പോയി. പിന്നെ മെല്ലെ മരത്തിനോടു പറ്റിച്ചേർന്നു മറഞ്ഞു നിന്നു...
കാരണം ശാലിനിയുടെ തൊട്ടു പിറകേ വന്ന സൂരജ് ശാലിനിയെ പൂണ്ടക്കം പിടിച്ച് വാരിയെടുക്കുന്നതാണ് അവൾ കണ്ടത്...
സൂരജിന്റെ
💬 Comments
View all comments