Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]
എറങ്ങും. ഇനി ഒരാഴ്ചയൂടെ കഴിഞ്ഞല്ലേ കോളേജു തൊറക്കൂ. ക്രിക്കറ്റു കളിക്കാൻ പോയതാരിക്കും..."
ജമീല പിന്നെ ആനിയുടെ നേരേ തിരിഞ്ഞു.
" ഇവിടേന്ന് രണ്ടു കിലോമീറ്ററു പോയാ ഒരു അമ്പലമുണ്ട്. പഴയ അമ്പലമാ. പാഞ്ചാലി സ്ഥാപിച്ചതാന്നാ പറയുന്നത്. പിന്നെ അഗസ്ത്യ മുനീടെ ആശ്രമവും. അതു നമുക്ക് കാണാനൊക്കത്തില്ല കേട്ടോ. അദൃശ്യമാന്നാ പറേണത്. ഇവളോടു ഞാമ്പറഞ്ഞതാ അതൊന്നു തപ്പി നോക്കാൻ. എന്നും അമ്പലത്തിപ്പോണതല്ലേ..."
" കളിയാക്കേണ്ട ഇത്താ... അതിനൊക്കെ ഒരു വിശ്വാസം വേണം..." ശാലിനി.
" കളിയാക്കിയതല്ലെടീ. നീയതു കണ്ടു പിടിക്കുവാണേൽ പ്രസിദ്ധയാകാം. അന്നേരം വേണേൽ എന്റെപേരും പറഞ്ഞോ... ഒരു കൂട്ടിന്..."
" ദേ ഇത്താ... എന്റെ നാക്കു ചൊറിഞ്ഞു വരുന്നുണ്ട്. പ്രസിദ്ധയാകണേൽ വേറേം വഴിയുണ്ട്. ആനിച്ചേച്ചിയുള്ളതു കൊണ്ടു ഞാനൊന്നും പറയുന്നില്ലാ "
ജമീലയും ശാലിനിയും നല്ല കൂട്ടാണെന്നു ആനിക്കു മനസ്സിലായി...
" ആരൊക്കെയുണ്ട് ഇത്തായുടെ വീട്ടിൽ" ആനി ചോദിച്ചു.
" എന്നെ ഇത്താന്നൊന്നും വിളിക്കേണ്ട കേട്ടോ. നമ്മളൊക്കെ ഏകദേശം ഒരു പ്രായമാ. ജമീലാന്നു വിളിച്ചാ മതി"
" ശരി. എന്നാൽ ജമീല "
" ങാ... എന്റെ കെട്ടിയോൻ ഗൾഫിലാ. പത്തു കൊല്ലമായി വന്നിട്ട്. അങ്ങേർക്കവിടെ വേറേ ബീവിയൊക്കെയുണ്ട്. ഞങ്ങടെ എടേൽ അതൊന്നും കൊഴപ്പമില്ലാത്ത കാര്യമാ. പിന്നെ പുള്ളി എല്ലാ മാസവും ചെലവ് കാശ് കൃത്യമായിട്ട് അയച്ചു തരും. ഇതിപ്പം എന്റെ വീടാ. ബാപ്പായും ഉമ്മായും കൂട്ടത്തിലുണ്ട്. പിന്നെ കൊറച്ചു റബ്ബറൊക്കെയുണ്ട്. അതുകൊണ്ട് സാമ്പത്തികമൊന്നും കൊഴപ്പമില്ല. കെട്ട്യൊനില്ലെന്നേയുള്ളൂ..."
" അയ്യോ ! ഞാൻ ചോദിച്ചതു ജമീലയ്ക്കു വിഷമം ആയല്ലേ... സോറി..." ആനി.
" ഓ... അതൊന്നും സാരമില്ലെന്നേ... ആദ്യകാലത്ത് ഇച്ചിരെ വെഷമം ഒക്കെ ഉണ്ടാരുന്നു. പിന്നെപ്പിന്നെ അതങ്ങു മാറി. ഇപ്പം വീട്ടിൽ വെറുതെയിരിക്കുന്ന ഒരു വെഷമം മാത്രേയുള്ളൂ... ഞാനേ ബിഎസ് സി നേഴ്സിംഗ് ഒക്കെ കഴിഞ്ഞതാ. എന്നാ കല്യാണം കഴിഞ്ഞപ്പം വല്ല ജോലീം നോക്കണേതിനു പകരം വീട്ടിത്തന്നെ അങ്ങു കൂടി. അല്ലേൽ ഇപ്പം വല്ല പണിക്കും പോകാരുന്നു. ബോറടി മാറിയേനേ... ഇനിയിപ്പം അതൊക്കെ പറഞ്ഞിട്ടെന്നാ കാര്യം..."
കുറേ നേരം സംസാരിച്ചിരുന്നിട്ട് ജമീല പോയി...
വൈകിട്ട് എട്ടു മണി ആയപ്പോൾ സനൂപ്
💬 Comments
View all comments