Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]
കെട്ടിയോളില്ലേ...ആ ഒണക്കക്കൊള്ളി... നീ നോക്കിക്കോ മോനേ. ഒരു പ്രസവം കഴിയട്ടെ. അപ്പോ കാണാം..."
" അതന്നേരമല്ലേ... ഇപ്പം ഞാനിവിടല്ലേ..."
" രണ്ടാഴ്ച അവധിയെടുത്തു പോയി എല്ലാം ശരിയാക്ക്..."
" കണ്ടോ... മനുഷ്യനിവിടെ സുഖമായും സ്വസഥമായും കഴിയുന്നതു കണ്ടപ്പോ കണ്ണുകടി... "
" എന്നാൽ പിന്നെ എന്റെ വീട്ടിലേക്കു വാ. അവിടെ അടുത്ത് ഒരു കോട്ടയുണ്ട്. ബേഗൂർ ഫോർട്ട്. ആയിരം വർഷത്തിലധികം പഴക്കമുണ്ട്. ഭയങ്കര പ്രസിദ്ധമാ..."
" സമയം കിട്ടേണ്ടേ ചേച്ചീ "
" സൺഡേ വാടാ. അവധിയല്ലേ"
" ഈ ഞായറാഴ്ചയോ "
" ആ... നിനക്കെന്തെങ്കിലും പ്രോഗ്രാമുണ്ടോ"
" എനിക്കൊന്നുമില്ല. ചേച്ചി ഫ്രീയാണോ"
" ഞാൻ ഫ്രീയാ. ചേട്ടൻ രണ്ടാഴ്ചത്തെ ടൂറിലാ. ഞാൻ ഇവിടെ ബോറടിച്ചു ചത്തു..."
" എന്നാ സൺഡേ വരാം "
ഞായറാഴ്ച...
സനൂപ് രാവിലെ ആനിയെ വിളിച്ചു.
" ചേച്ചീ എവിടാ എത്തേണ്ടത്. റൂട്ട് മാപ് ഒന്നു വാട്ട്സ്ആപ് ചെയ്യുമോ "
" നീയൊരു പത്തു മണിയാകുമ്പം ബാങ്കിന്റെ അവിടെ നിന്നാൽ മതി. എനിക്ക് ഓഫീസിൽ വരേണ്ട ഒരു കാര്യമുണ്ട്. ഞാൻ നിന്നെ പിക്ക് ചെയ്യാം"
പത്തു മണിക്ക് സനൂപ് എത്തിയപ്പോൾ ആനി കാത്തു നിൽപ്പുണ്ടായിരുന്നു. ആനിയുടെ കാറിൽ അവർ യാത്ര തിരിച്ചു.
മുക്കാൽ മണിക്കൂർ യാത്ര.
" ഇന്നു ട്രാഫിക്കൊന്നും അധികമില്ലാത്തതു കൊണ്ടാ. അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും എടുത്തേനേ"
ഫോർട്ടിലേക്കുള്ള തിരിവിൽ കാർ നിർത്തവേ ആനി പറഞ്ഞു.
ഒരു ചെറിയ കോട്ടയാണ് ബേഗൂർ കോട്ട. അവിടെ കണ്ടതിനു ശേഷം പിന്നീട് അവർ പഞ്ചലിംഗനാഗേശ്വര ക്ഷേത്രവും സന്ദർശിച്ചു. അപ്പോഴേക്കും മണി പന്ത്രണ്ടു
💬 Comments
View all comments