Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]
കഴിഞ്ഞു. സൈറ്റ്സീയിംഗ് മതിയാക്കി അവർ ആനിയുടെ താമസസ്ഥലത്തേക്കു തിരിച്ചു.
" ചേച്ചി എങ്ങനാ ഇവിടെ വന്നു പെട്ടത് "
" ഹസ് ബ്രാഹ്മിൻ ആണെന്നറിയാമല്ലോ. ഗൗഡസാരസ്വത ബ്രാഹ്മിൻസ്. അവര് മല്ലേശ്വരംകാരാ. പുള്ളിയുടെ ഒരമ്മാവൻ കൊച്ചിയിലുണ്ട്. ഇവരെല്ലാം കുടുംബമായി തുണി ബിസിനസ്സാ. അവർക്ക് തൃശ്ശൂരിലും ഒരു ബ്രാഞ്ചുണ്ട്. ഞാൻ പിജിക്ക് എറണാകുളത്തു പഠിക്കുന്നു. ഹോസ്റ്റലിൽ. ആഴ്ചയിലൊരിക്കൽ വീട്ടിൽ പോകും. പുള്ളിക്കാരൻ അമ്മാവന്റെ കൂടെ കൊച്ചിയിൽ ബിസിനസ്സ് സഹായി ആയി... അന്ന് ബസ്സിലാണ് യാത്ര. മിക്കവാറും എറണാകുളത്തോ ബസ്സുയാത്രയ്ക്കിടയിലോ ഒക്കെ പുള്ളിയെ കാണും. ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ പുള്ളിക്കാരൻ വീട്ടിൽ വന്നു കല്യാണം ആലോചിച്ചെന്നു പപ്പാ പറഞ്ഞു. എന്റെ വീട്ടുകാര് അല്പം പുരോഗമനവാദികളായിരുന്നു. എനിക്കും എതിർപ്പൊന്നുമില്ലായിരുന്നു. അങ്ങനെ പിജി കഴിഞ്ഞയുടനെ കല്യാണം നടന്നു. ഇവിടെ പുള്ളിക്കാരനു കുടുംബസ്വത്തായിട്ടു കിട്ടിയതാണ്. അങ്ങനെ ഇവിടെ സെറ്റിൽഡ് ആയി."
ആനിയുടെ സംസാരം തീർന്നപ്പോഴേക്കും വീടെത്തി. റോഡ്സൈഡിൽ തന്നെയാണ് വീട്. പഴയ മാതൃകയിലുള്ള മൂന്നു നില. പക്ഷേ കാലാനുസൃതമായി പുതുക്കിയിട്ടുണ്ട്...
ss
rf
SKIN 0
കാർ പോർച്ചിലിട്ട് ആനി ഡോറു തുറന്നു പുറത്തിറങ്ങി. പിന്നെ കീ എടുത്ത് വാതിൽ തുറന്നു.
" വേറേയാരും ഇല്ലേ ചേച്ചീ"
" ഒരു സേർവന്റു പെണ്ണ് ഉണ്ട്. നാട്ടിൽ നിന്നും കൊണ്ടു വന്നതാ. അഞ്ചാറു വർഷമായിട്ടു കൂടെയാ. അവൾക്ക് നാട്ടിൽ പിള്ളാരൊക്കെയുണ്ട്. ഭർത്താവില്ല. ഒരാഴ്ച മുമ്പ് അവളൊന്നു വീണു. ഇപ്പം നടുവേദനയാ. എന്നാ നാട്ടിൽ ചെന്ന് ഒന്ന് ആയുർവേദമൊക്കെ ചെയ്യാൻ പോയതാ. എന്നാൽ പിന്നെ ചികിത്സയൊക്കെ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു വന്നാ മതിയെന്നു ഞാൻ പറഞ്ഞു.
💬 Comments
View all comments