0%

Chapter Title : സ്‌ക്വിഡ് ഗെയിം 5 [Eren Yeager]

Author : Kambikathakal Read All Parts 6.1K

ശേഷം ആർക്കും പരസ്പരം കാണാൻ സാധിച്ചില്ല.....

റെഡ് മാസ്ക് സാമിനെ കൈ പിന്നിലേക്ക് കെട്ടി വിലങ്ങിടീച്ചു മുട്ട് കുത്തി നിർത്തിയിരിക്കുകയാണ്..

നേരത്തെ ഉണ്ടായ വെടി വെയ്പ്പിൽ സാമിന്റെ ശരീര ഭാഗത്തും മുറിവുകൾ ഉണ്ടായിട്ടുണ്ട്.പോരാത്തതിന് കയ്യിൽ കിട്ടിയ വഴി റെഡ് മാസ്ക് നല്ല രീതിക്ക് ഒന്ന് പെരുമാറിയത്തിന്റെ പരിക്കുകൾ വേറെയും... Ak47 തോക്കിന്റെ പാത്തി വച്ചു നെറ്റിയിൽ അടിച്ചപ്പോൾ ഉണ്ടായ മുറിവിൽ നിന്നും ചോര ഇപ്പോളും സാമിന്റെ മുഖത്തു നിന്നു വാർന്നോലിക്കുന്നുണ്ട്....

ആ സമയത്താണ് ഐജി മാത്യുന്റെ എൻട്രി... കയ്യടികളോടെയ്യാണ് മാത്യു സാമിനെ വരവേറ്റത്....

കൊള്ളാം സാം... നീ ആളൊരു പുലിക്കുട്ടി തന്നെ ഒറ്റക്ക് ഇവിടെ വന്നു കയറിയ ആ ചങ്കൂറ്റം ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു.... പക്ഷെ നിനക്ക് ആള് മാറിപ്പോയി സാം.. നരകത്തിലേക്കാണ് നീ കാലെടുത്തു വച്ചത്..

മാത്യുന്റെ വാക്കുകൾ കേട്ട് സാമിന് പുച്ഛമാണ് വന്നത്... അവൻ കുതറി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും റെഡ് മാസ്ക് അവനെ അടക്കി നിർത്തി...

നാട്ടിലെ ഓരോരുതരുടെയും ജീവനും സ്വത്തും സംരക്ഷിക്കേണ്ട ഒരു പോലീസുകാരൻ ആളുകളെ വിറ്റു കാശുണ്ടാക്കുന്നു... തന്നെയൊക്കെയാണല്ലോ ഇത്ര നാൾ സല്യൂട്ട് ചെയ്തത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു... യൂ bastard.....

സാം കോപം കൊണ്ട് അലറി...

എന്നെ കൊന്നാലും താൻ രക്ഷപെടില്ല.. തന്നെ പറ്റിയെല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ ഇങ്ങോട്ട് വന്നത്.... തനിക്കെതിരെയുള്ള എല്ലാ തെളിവും ഞാൻ മജിസ്‌ട്രേറ്റിനു കൈ മാറിയിട്ടുണ്ട്...

ആ ഡയലാഗ് കേട്ട് മഞ്ഞൂരാൻ പൊട്ടി ചിരിക്കുകയാണ് ചെയ്തത്....

നീ ഇവിടെ വരുന്നതിനു മുൻപ് ചെയ്ത ഏറ്റവും വലിയ തെറ്റ് അത് തന്നെയായിരുന്നു

💬 Comments

View all comments