Chapter Title : സ്മാൾ വേൾഡ് 2 [Fantastica]
മാളവിക തമാശയോടെ ഞങ്ങളോട് പറഞ്ഞു.. മതിലുചാടി ഞങ്ങൾ തിരികെ വീട്ടിലോട്ട് പോയി.സച്ചിന്റെ വീട്ടിലെത്തിയതും എപ്പോഴാ ഉറങ്ങിയതെന്നും എനിക്ക് ഓർമ കിട്ടുന്നില്ല.. രാവിലെ എണീറ്റു പതിവ് പോലെ ഫോണിൽ സ്നേഹയുടെ കുറെ മെസ്സേജ്...
"ഡാ..
എവിടാ...
ഫ്രീ ആകുമ്പോ എന്നെ വിളിക്ക്..
രേഷ്മ ചേച്ചി നിന്റെ നമ്പർ ചോദിച്ചു...
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..
കാൾ മി ബാക്.. "
എന്നൊക്കെ അവളുടെ മെസ്സേജ്..സച്ചിന്റെ വീട്ടിൽ ആയതുകൊണ്ട് ഞാൻ വീട്ടിലെത്തിയിട്ട് വിളികാം എന്ന് റിപ്ലൈ ഇട്ടു.. ഉച്ചവരെ അവന്റെ കൂടെ പുറത്തൊക്കെ പോയി കറങ്ങി... വൈകുന്നേരം വീട്ടിലും എത്തി. ഷീണം ഉള്ളതുകൊണ്ട് രാത്രി ഒന്നുകൂടെ കുളിച്ചിട്ട് കിടന്നു... സ്നേഹയുടെ പുതിയ മെസ്സേജ് ഒന്നും കണ്ടില്ല.. 10 മണി ആയപ്പോ അവളെ വിളിച്ചു.. മറ്റൊരു കാളിൽ ആണെന്ന് നെറ്റ്‌വർക്ക് ചേച്ചി പറഞ്ഞു..
10 മിനുട്ട് കഴിഞ്ഞു വീണ്ടും വിളിച്ചു... അപ്പോഴും ബിസി.. 11 ആയപ്പോ ഒന്നുകൂടെ വിളിച്ചു.. അപ്പോഴും വേറെ കാളിൽ.. ഈ രാത്രി ഇത്രക്ക് സംസാരിക്കാൻ ആരും അങ്ങനെ ഇല്ലെന്ന് എനിക്ക് അറിയാമായിരുന്നു..
തിരിച്ച് വിളിക്കാൻ ഞാൻ അവൾക് മെസ്സേജ് ഇട്ടു..ഇൻസ്റ്റാഗ്രാം റീൽസിൽ മുഴുകി സ്നേഹയുടെ കാര്യം മറന്നു.. പതിയെ ഉറക്കത്തിലേക്ക് വീഴാൻ പോയി. അലാറം പോലെ അവളുടെ ഫോൺ കാൾ എന്നെ ഉണർത്തി.. സമയം നോക്കിയപ്പോൾ 11.30..
ഞാൻ : ഹലോ..
സ്നേഹ : എടാ നീ ഉറങ്ങിയോ?
ഞാൻ : ഇല്ല.. നിന്നെ എപ്പോഴേ വിളിക്കുന്നു.. ഫുൾ ബിസി ബിസി..
സ്നേഹ : സോറി.. ഒരു പഴയ ഫ്രണ്ട് വിളിച്ചതാ..വിശേഷങ്ങൾ പറഞ്ഞ് സമയം പോയ
💬 Comments
View all comments