Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
ഒരു തെറ്റും ചെയ്തിട്ടില്ല സുധി... നീ ഞാൻ ചോദിച്ചതിന് ഒരു മറുപടി താ...ഞാൻ ശബ്ദം ഒന്ന് ഉയർത്തി.
പെട്ടെന്ന് സുധിയുടെ കണ്ണുകൾ നിറഞ്ഞു. ചേച്ചിക്കറിയാമോ പണ്ട് ഞാൻ സുനിതയെ എന്റെ ജീവനെപ്പോലെ സ്നേഹിച്ചതാ. നാട്ടുകാർ എല്ലാം അവളെ പറ്റി മോശം പറഞ്ഞാലും എനിക്ക് പറയാൻ പറ്റില്ല. കാരണം അവൾ എന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. ആദ്യമായി അവളുടെ മനസ്സും ശരീരവും അവൾ സമർപ്പിച്ചത് എനിക്കായിരുന്നു.അവസാനം ഒറ്റ മോൾ ആയ അവളെ വിദ്യാഭ്യാസം ഇല്ലാത്ത എനിക്ക് കെട്ടിച്ചു തരില്ല എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോൾ അവൾ ഇറങ്ങി വരാം എന്ന് പറഞ്ഞതാ. പക്ഷേ അന്ന് രാത്രി അവളുടെ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. പിന്നെ അവൾ എല്ലാം മറക്കണം എന്ന് പറഞ്ഞു എന്റെ മുന്നിൽ വന്നു കരഞ്ഞു. എന്റെ അമ്മയും ഗോപി സാറും ഒക്കെ അന്ന് എന്നെ ആ ബന്ധത്തിൽ നിന്നു പിന്തിരിപ്പിച്ച കഥ ഒക്കെ ചേച്ചിക്ക് അറിയാമല്ലോ???അങ്ങനെ അവളുടെ കല്യാണം കഴിഞ്ഞു ഞാൻ എല്ലാം ഒന്ന് മറന്നു ഗീതുവിനെ കല്യാണം കഴിച്ചത്.ഗീതുവിനെ കല്യാണം കഴിച്ചെങ്കിലും അവളെ മനസ്സ് തുറന്നു സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ മനസ്സിൽ എന്നും സുനിത മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ മദ്യപിച്ചു വരുന്ന ദിവസങ്ങളിൽ എന്റെ കൂടെ ഉള്ള ഗീതുവിൽ സുനിതയെ ആണ് ഞാൻ കണ്ടത്. പിന്നെ പതിയെ പതിയെ ഭാര്യയുടെ സ്ഥാനം ഞാൻ ഗീതുവിന് കൊടുത്തു.
അതൊക്കെ പഴയ കഥകൾ അല്ലേ സുധി?? പണ്ട് സ്നേഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ഭർത്താവ് ഉപേക്ഷിച്ചു ഒരു കുട്ടി ഉള്ള പെണ്ണിന്റെ പുറകിന് പോകുന്നത് ശെരിയാണോ???
ഭർത്താവ് ഉപേക്ഷിച്ച കഥ മാത്രമല്ലേ ചേച്ചിക്കറിയൂ??? എന്തിനാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലല്ലോ????
ഇല്ല...
സുനിതയും ഞാനും എല്ലാം പറഞ്ഞവസാനിപ്പിച്ചു അധികം താമസിക്കാതെ അവളുടെ കല്യാണം കഴിഞ്ഞു. പക്ഷേ കല്യാണം കഴിഞ്ഞു ആ വീട്ടിൽ ചെന്നപ്പോൾ ആണ് അവൾ ഗർഭിണി ആണെന്നും എന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നും അവൾ അറിഞ്ഞത്. അവൾ പക്ഷേ ആരെയും അറിയിക്കാതെ മുന്നോട്ട് കൊണ്ട് പോയി. അവസാനം മാസം തെറ്റി പ്രസവിച്ചത് കാരണം അവരുടെ വീട്ടിൽ എല്ലാവർക്കും സംശയം ആയി.
💬 Comments
View all comments