Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]
മാസം ആയപ്പോൾ ഒരു ദിവസം അനിതേച്ചി വിളിച്ചു പറഞ്ഞു അങ്കിൾ മരിച്ചു പോയെന്നു.എനിക്കാകെ സങ്കടം ആയി ഏട്ടനെയും കൂട്ടി പോകാൻ തീരുമാനിച്ചു. അങ്ങനെ ഏട്ടനെ വിളിച്ചു.
ഏട്ടനെയും അങ്കിളിന് മകനെപ്പോലെ സ്നേഹം ആയത് കൊണ്ടു വിളിച്ചപ്പോൾ തന്നെ കട കൂടെ ഉള്ള ചെക്കനെ ഏൽപ്പിച്ചു ഏട്ടൻ എന്റെ കൂടെ വരാം എന്നു പറഞ്ഞു.. അങ്ങനെ മക്കളെ അമ്മയെ ഏൽപ്പിച്ചു ഞങ്ങൾ ഉടനെ തന്നെ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോയി.അവിടെ ചെന്നപ്പോൾ അങ്കിൾ ഉമ്മറത്ത് കിടക്കുകയാണ്. ഞാൻ പോയതിനേക്കാൾ വളരെ ക്ഷീണിച്ചിരുന്നു പാവം. ആ കിടപ്പു കണ്ടു എനിക്ക് സഹിക്കാൻ പറ്റിയില്ല.എന്നെ കണ്ടതും ആന്റിയും ചേച്ചിയും സങ്കടപ്പെട്ടു കരഞ്ഞു. ഞാനും അവരെ കെട്ടിപ്പിടിച്ചു കൂടെ കരഞ്ഞു.
എന്നെ മകളെപ്പോലെ സ്നേഹിച്ച മനുഷ്യൻ ആയിരുന്നല്ലോ അദ്ദേഹം. അടക്കം നാളെയെ ഉള്ളൂ. പക്ഷേ അതുവരെ എനിക്ക് നിൽക്കാൻ കഴിയില്ല മോൾ പാല് കുടിക്കുന്നതിനാലും രണ്ടുപേരെയും ഒന്നിച്ചു നോക്കുന്നത് അമ്മയ്ക്ക് പ്രയാസം ആയതിനാലും ഞാൻ പെട്ടെന്ന് പോകാമെന്നു തീരുമാനിച്ചു. ഏട്ടൻ നിന്നോളാൻ പറഞ്ഞെങ്കിലും അനിതേച്ചിക്കും ആന്റിക്കും എന്റെ അവസ്ഥ അറിയാവുന്നത് കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു.ഏട്ടൻ അഖിലിനെ പറ്റി ചോദിച്ചപ്പോൾ കോച്ചിംഗ് സെന്ററിൽ ആയതിനാൽ അഖിൽ നാളെയെ വരൂ എന്നു ചേച്ചി പറഞ്ഞു.കല്യാണം കഴിഞ്ഞ സമയം മുതൽ ഏട്ടന് അഖിലിനോട് ഒരു പ്രത്യേക താല്പര്യം ആയിരുന്നു.
എന്റെ കസിൻസിനോട് പോലും അധികം മിണ്ടാത്ത ആൾ അഖിലിനോട് ഭയങ്കര കമ്പനി ആയിരുന്നു. അതു കണ്ടു ഞാൻ പോലും അത്ഭുതപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ അവന്റെ വികൃതി ഒക്കെ കണ്ടാവും എന്നു ഞാൻ കരുതിയിരുന്നു. പണ്ട് എന്റെ കല്യാണം കഴിഞ്ഞ സമയത്ത്
💬 Comments
View all comments