Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
ഇന്നലെതന്നെ ഞാൻ നിന്നോട് പറഞ്ഞിരുന്നു സിഗരറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാ എന്ന്.ആവശ്യം ഇല്ലാത്ത ഓരോ ശീലങ്ങൾ പഠിച്ചു വെച്ചോളും കഴുത എന്നുപറഞ്ഞു ഞാൻ അവന്റെ ഷോർട്സ് അൽപം പൊക്കി അവന്റെ തുടയിലേക്ക് എന്റെ ചൂണ്ടുവിരലിലെയും തള്ള വിരലിലെയും നീണ്ട നഖങ്ങൾ ഉപയോഗിച്ച് ഒരു നുള്ള് കൊടുത്തു. അവൻ വേദന കൊണ്ട് പുളഞ്ഞു.
അത് കണ്ട് എന്റെ നെഞ്ച് ഒന്ന് പിടഞ്ഞെങ്കിലും ഞാൻ അവനോടു പറഞ്ഞു. അടുത്ത തവണ നിനക്ക് വലിക്കാൻ തോന്നുമ്പോൾ ഈ വേദന ഓർമ്മ വരണം. അതിനു വേണ്ടിയാ നോവിച്ചത്. ഞാൻ പറയുന്ന ദിവസം അല്ലാതെ കുടിച്ചെന്നു അറിഞ്ഞാലും എന്റെ സ്വഭാവം മാറും. ശ്യാമിനോടും ബാക്കി അലവലാധികളോടും ഒക്കെ ഇന്ന് തന്നെ പറഞ്ഞേക്ക് കുടിക്കാൻ വേണ്ടി ഇനി എന്റെ കൊച്ചിനെ വിളിക്കരുതെന്ന്.മര്യാദയ്ക്ക് ജീവിക്കുന്ന പിള്ളേരെ കൂടി നശിപ്പിക്കാൻ ആയിട്ട് എല്ലായിടത്തും ഉണ്ടാവും ഇതുപോലെ കുറെ എണ്ണം. ഞാൻ പറഞ്ഞത് കേട്ടല്ലോ????കലങ്ങിയ കണ്ണുകളോടെ അവൻ അനുസരണയോടെ തലയാട്ടി. എനിക്ക് ഒന്ന് സമാധാനിപ്പിക്കണമെന്ന് കൂടി ഉണ്ടായിരുന്നു എങ്കിലും ഇവിടെ ഞാൻ അയഞ്ഞു കൊടുത്താൽ അവൻ വീണ്ടും കുടിക്കാനും വലിക്കാനും തുടങ്ങുമെന്ന് എനിക്ക് തോന്നി. മാത്രമല്ല അപ്പോളേക്കും സമയം ഒരു പാട് വൈകിയിരുന്നു.ഞങ്ങൾ വേഗം കതക് തുറന്ന് ഇറങ്ങി. ഞങ്ങൾ കതക് പുറത്ത് നിന്നു പൂട്ടി താക്കോൽ എടുത്തു എന്റെ ഹാൻഡ് ബാഗിൽ ഇട്ടിട്ടു താഴേക്കിറങ്ങി ചെന്നു.ഇന്നലത്തെ മഴയുടെ വെള്ളം മുറ്റത്ത് അവിടവിടെയായി കെട്ടികിടക്കുന്നുണ്ടായിരുന്നു. മരങ്ങളിൽ നിന്നു വീഴുന്ന വെള്ളം അവന്റെ തലയിൽ വീഴാതെ അവനെ മരച്ചുവട്ടിൽ നിന്നു നീക്കികൊണ്ട് ഞങ്ങൾ മുറ്റത്തേക്ക് നടന്നു.അവൻ പെട്ടെന്ന് മതിലിന്റെ മൂലയിലേക്ക്
💬 Comments
View all comments