0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Author : Kambikathakal Read All Parts 15.1K

ചെന്നു കോർപറേഷൻ കൊണ്ട് വെച്ചിരിക്കുന്ന ട്രാഷ് ബിന്നിലേക്ക് കുപ്പികൾ കവറോടെ തന്നെ ഉപേക്ഷിച്ചു.എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.അപ്പോളേക്കും സമയം 9.30 കഴിഞ്ഞു.എന്നാൽ ഞാൻ പോയിട്ട് വരാം കുട്ടാ. ഇനി ഇപ്പോ കഴിക്കാൻ ഒന്നും സമയം ഇല്ലാ.അവന്റെ താടിക്ക് പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
അയ്യോ വാവേ കഴിക്കാതെ പോവല്ലേ എനിക്കത് സഹിക്കില്ല. പ്ലീസ്. അമ്മൂമ്മ ദേ ആഹാരം അവിടുന്ന് കൊണ്ട് വെച്ചിട്ടുണ്ട്. കുറച്ചു കഴിച്ചിട്ട് പോകാം. അല്ലെങ്കിൽ ഞാനും കഴിക്കില്ല.
ഡാ ചക്കരെ അങ്ങനെ പറയല്ലേ ഇപ്പോൾ തന്നെ ഒരുപാട് വൈകി. ഇനി കഴിക്കാൻ കൂടി നിന്നാൽ ഒരുപാട് ലേറ്റ് ആകും. ഇപ്പോൾ നടന്നാൽ അല്ലേ പത്തിന് മുൻപ് അങ്ങ് ചെല്ലൂ??
എന്റെ സ്മിതക്കുട്ടി നീ അകത്തേക്ക് ചെന്നു വല്ലതും കഴിക്കു. ശ്യാമിന്റെ ഫ്രണ്ട് ഇപ്പോൾ എന്റെ ബൈക്കും കൊണ്ട് വരും. അപ്പോൾ ഞാൻ തന്നെ നിന്നെ ഡ്രോപ്പ് ചെയ്തോളാം 10 മിനിറ്റ് തികച്ചും വേണ്ടല്ലോ???
അതും സംസാരിച്ചു നിന്ന സമയത്ത് തന്നെ ആന്റി അമ്പലത്തിൽ നിന്നു വന്നു. വന്നപാടെ എന്റെ നെറ്റിയിൽ പ്രസാദം തൊട്ടു തന്നു.ആന്റിയോട് ഞാൻ ഉറങ്ങി പോയെന്നും അതുകാരണം കഴിക്കാതെ പോകാൻ നിൽക്കുവാണെന്നും അവൻ പറഞ്ഞത് കേട്ടതും ആന്റി കഴിക്കാതെ പോകാൻ നിൽക്കുന്നതിൽ എന്നെ വഴക്ക് പറഞ്ഞുകൊണ്ട് എന്റെ കൈയിൽ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.
എന്നിട്ട് ഡൈനിങ് ടേബിളിൽ ഇരുത്തി. പ്ലേറ്റ് വെച്ചു അതിൽ ഇഡ്ഡലിയും സാമ്പാറും വിളമ്പി. അപ്പോളേക്കും അഖിയും അകത്തേക്ക് വന്നു. ആന്റി അവനും വിളമ്പി കൊടുത്തു. എന്നിട്ട് ആന്റി അകത്തേക്ക് ചായ ഉണ്ടാക്കാൻ ആയി പോയി.ആന്റി

💬 Comments

View all comments