Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
പതിനെട്ടാമത്തെ വയസ്സിൽ ജേക്കബ് അച്ചായനുമായി എന്റെ കല്യാണം നടത്തി. കല്യാണത്തിനു ശേഷം പഠിപ്പിക്കും എന്നൊക്കെ പറഞ്ഞെങ്കിലും ചെറുക്കന്റെ വീട്ടിൽ എത്തിയതിനു ശേഷം ആയിരുന്നു എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.വർഷങ്ങൾക്കു മുൻപ് ആ വലിയ തറവാട്ടിലെ അംഗങ്ങൾ എല്ലാവരും ഭാഗവും വാങ്ങി പോയപ്പോൾ ആ വീടും ചുറ്റും ഉള്ള ഒന്നരയേക്കർ സ്ഥലവും മാത്രം അവശേഷിച്ചിരുന്നു. തറവാടിന്റെ കീർത്തി ഒഴികെ വീടും പുരയിടവും എല്ലാം എന്റെ ഭർത്താവ് ജേക്കബ് അച്ചായന്റെ അപ്പൻ വറീത് മാപ്ലയുടെ ദുർനടപ്പുകൾ കാരണവും അറിയാത്ത ബിസിനസുകളുടെ പിന്നാലെ പോയിട്ടും ഒക്കെ ജേക്കബ് അച്ചായന്റെ ചെറുപ്പത്തിൽ തന്നെ ജപ്തിയുടെ വക്കിൽ ആയിരുന്നു. അപമാന ഭാരത്താലോ ഇത്രയും നാൾ പ്രമാണി ചമഞ്ഞവരുടെ മുന്നിൽ ചൂളി ചെറുതായി ഒന്നും ഇല്ലാത്തവനായി നടക്കാൻ താല്പര്യം ഇല്ലാത്തതിനാലും അദ്ദേഹം ഒരു തുണ്ട് കയറിൽ എല്ലാം അവസാനിപ്പിച്ചു. അന്ന് അച്ചായന്റെ അമ്മച്ചി തളർന്നു വീണതാണ്. പക്ഷേ അന്ന് 18 വയസ്സ് ഉള്ള അച്ചായൻ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. ആരോ ബന്ധുക്കളെ ഒക്കെ ചാക്കിട്ട് കിട്ടിയ ഒരു വിസയിൽ സൗദി അറേബ്യയിൽ എത്തി. കിട്ടിയ പണികൾ ഒക്കെ ചെയ്തു മാസാമാസം ഒരു തുക ബാങ്കിൽ അടച്ചു കൊണ്ടിരുന്നു. അങ്ങനെ കുറെക്കാലം മുന്നോട്ട് പോയി. കടലിൽ കായം കലക്കുന്നത് പോലെ മാസം അടയുന്ന തുക ഒന്നും ആകുന്നില്ല എന്ന് കണ്ടപ്പോൾ അച്ചായൻ രണ്ടും കല്പ്പിച്ചു അൽപം റിസ്ക് എടുത്തു ഒരു സ്പോൺസറെ ഒക്കെ സംഘടിപ്പിച്ചു ചില ബിൽഡിംഗ് കോൺട്രാക്ടുകൾ ഒക്കെ എടുത്തു ചെയ്യാൻ തുടങ്ങി. ഒപ്പം അതിന്റെ മറവിൽ സൗദിയിൽ നിയമവിരുദ്ധമായ പിടിച്ചാൽ പിന്നെ ജയിലിനു പുറത്ത്
💬 Comments
View all comments