0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.1K

രാവിലെ കഴിക്കാൻ ഉള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ട് മോനെ കഴിപ്പിക്കുകയാണ്. ഞാൻ ഒരുങ്ങി ചെന്നതു കണ്ടതും അമ്മ ചോദിച്ചു.
നീ എവിടെയെങ്കിലും പോകാൻ നിൽക്കുവാണോ???
മനുനെ ഇന്ന് ഞാൻ കൊണ്ടു വിടാം അമ്മേ. കഴിഞ്ഞ പ്രാവശ്യം ഫീസ് അടയ്ക്കാൻ ഏട്ടനോട് പറഞ്ഞിരുന്നു.ഏട്ടൻ അടച്ചില്ല.മറന്നു പോയി അത്രേ.അത്‌ കൂടി ഒന്ന് ചോദിക്കാം. ബാലൻസ് വല്ലതും ഉണ്ടേൽ ഒന്നിച്ച് അങ്ങ് അടച്ചേക്കാം. പിന്നെ എനിക്ക് ബാങ്കിൽ കൂടി ഒന്ന് കയറണം. എന്റെ ചില സർട്ടിഫിക്കറ്റ്സും ഡോക്യൂമെന്റ്സും എല്ലാം ലോക്കറിൽ വെച്ചേക്കാം എന്ന് കരുതി.പിന്നെ ഈ വളകൾ കുറെ നാളായിട്ട് ഇടുന്നു. അത് വെച്ചിട്ട് പുതിയ രണ്ടെണ്ണം എടുക്കാം എന്ന് കരുതി.അപ്പോളേക്കും അമ്മ എനിക്ക് കഴിക്കാൻ വിളമ്പി. കഴിച്ചു കഴിഞ്ഞു ഞാൻ മോളെ ഉണർത്തി മോൾക്ക് അൽപം പാല് കൊടുത്തു. അവൾ കുടിച്ചു കഴിഞ്ഞപ്പോളേക്കും സുധിയും ഗീതുവും കൂടി വണ്ടിയും കൊണ്ടു വന്നു.വണ്ടി പോർച്ചിൽ ഇട്ട് സുധി അപ്പോൾ തന്നെ തിരിച്ചു പോയി. ഗീതു അകത്തേക്ക് വന്നു ചെന്നപാടെ മോളെ പൊക്കിയെടുത്തു അവിടെയെല്ലാം നടന്നു. അൽപനേരം കഴിഞ്ഞതും അവൾ മോളെയും കൊണ്ടു സോഫയിൽ ഇരുന്നു. അവൾക്കുള്ള ചായയും കൊണ്ടു ഞാനും അവളുടെ കൂടെ ചെന്നിരുന്നു.മോളെ കൈയിൽ വാങ്ങിയതും അവൾ ചായ കുടിക്കാൻ തുടങ്ങി.
സ്മിത ചേച്ചിക്ക് ഈ ഡ്രസ്സ്‌ ചേരുന്നുണ്ട് കേട്ടോ. സാരി ഉടുക്കുമ്പോൾ ഒന്ന് കൂടി ഗൗരവം ആണ് മുഖത്ത്. ഇപ്പോൾ ഇതൊക്കെ ഇട്ട് കണ്ടപ്പോൾ കോളേജിൽ പഠിക്കുന്ന പെണ്ണാണെനന്നെ തോന്നു. കുറച്ചു തടി കൂടി കുറഞ്ഞാൽ പിന്നെ ഒരു 20 വയസ്സിൽ കൂടുതൽ പറയില്ല.
പോ പെണ്ണേ കളിയാക്കാതെ.
ഞാൻ

💬 Comments

View all comments