0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.1K

കളിയാക്കിയതല്ല ചേച്ചി. സാരിയേക്കാൾ ഇതൊക്കെയാ ചേച്ചിക്ക് ചേരുന്നത്. ഇതൊക്കെ അങ്ങ് സ്ഥിരം ആക്കി കൂടെ??
പിള്ളേരെ പഠിപ്പിക്കാൻ സ്കൂളിൽ പോകുമ്പോൾ ഇതും ഇട്ടു പോകാൻ പറ്റുമോ മോളെ ?? അതല്ലേ ഞാൻ മിക്കപ്പോളും സാരി ഉടുക്കുന്നത്.????ഇപ്പോൾ ഉടുത്തുടുത്തു പിന്നെ എനിക്കും അത് സ്ഥിരം ആയി. ഇന്നു പിന്നെ ഇതൊക്കെ അലമാരയിൽ വെറുതെ ഇരിക്കുന്നത് കണ്ടപ്പോൾ ഒരു കൊതി തോന്നി അങ്ങു ഇട്ടതാണ്.
പിന്നെയും ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.അപ്പോൾ എനിക്ക് പണ്ടത്തെ പോലെ അവരുടെ സ്വകാര്യ കാര്യങ്ങൾ അവൾ പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നി. അതിനായി മനഃപൂർവം ഞാൻ ഓരോന്നു അവൾക്ക് ഇട്ടു കൊടുത്തു കൊണ്ടിരുന്നു ഇടയ്ക്ക് സുധിയുടെ കള്ള്കുടിച്ചു വരുമ്പോൾ ഉള്ള ആർത്തിയെപറ്റി അവൾ പണ്ട് പറഞ്ഞ കാര്യങ്ങൾ ഞാൻ ഒന്ന് പറഞ്ഞു ചിരിച്ചതും അവൾക്കു ഒരു സങ്കടം പോലെ തോന്നി.
ഞാൻ എന്താണ് കാര്യം എന്ന് ചോദിച്ചതും അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു. ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. എന്താ മോളെ കാര്യം?? അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തികൊണ്ടു ഞാൻ ചോദിച്ചു.
പെട്ടെന്ന് അമ്മ മോനെയും കൊണ്ടു അങ്ങോട്ട് വന്നു.
അമ്മയെ കണ്ടതും അവൾ പതിയെ കണ്ണ് തുടച്ചു മോളെ കൊഞ്ചിക്കാൻ തുടങ്ങി.അമ്മ ഞങ്ങളോട് പറഞ്ഞിട്ടു മോനെയും കൊണ്ടു അമ്പലത്തിലേക്ക് പോയി. അമ്മ പോയതും ഞാൻ അവളോട്‌ ചോദിക്കാൻ തുടങ്ങി. മോളെ കാര്യം പറയ് ചേച്ചിക്ക് പരിഹരിക്കാൻ പറ്റുമോന്ന് നോക്കട്ടെ.
കാര്യം ചേച്ചിക്ക് അറിയാവുന്നത് തന്നെയാണ്. സുധിയേട്ടനനും നമ്മുടെ ബസ്സ്റ്റോപ്പിന്റെ അടുത്തുള്ള വീട്ടിലെ സുനിതയും തമ്മിൽ ഉള്ള ബന്ധത്തിന്റെ കാര്യം തന്നെ. ഞാൻ

💬 Comments

View all comments