Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
തേങ്ങ ഇടാൻ കയറിപ്പോയത് അങ്ങോട്ടാണല്ലോ??? അയാൾ എന്നെ കാണുമല്ലോ?? ഛെ രാവിലെ ഈ കാര്യം ഓർത്തില്ല. ഓർത്തിരുന്നെങ്കിൽ അൽപം താമസിച്ചു ബാങ്കിൽ പോകാമായിരുന്നു.ദിലീപ് ഓട്ടോ അകത്തു കൊണ്ടു നിർത്തിയേനെ. അല്ലെങ്കിൽ മാല ഗീതുവിനെക്കൊണ്ട് കൊടുപ്പിച്ചാലും മതിയായിരുന്നു.ഞങ്ങളുടെ തൊട്ട് അപ്പുറത്തെ വീട് ആണ് അത്. അവരുടെ തെങ്ങിൻ തോപ്പ് ഞങ്ങളുടേതിനേക്കാൾ വലിയ തെങ്ങിൻ തോപ്പാണ്. തെങ്ങിൻതോപ്പ് മാത്രം ഒരേക്കർ ഉണ്ട്. പിന്നെ ഒരേക്കർ പുരയിടവും പത്തിരുപത് വർഷം പഴക്കം ഉള്ള ഒരു ഇരുനില വീടും.അഭിയുടെ അച്ഛൻ ഭാസ്കരൻ അങ്കിളിന് തിരുപ്പൂരിൽ തുണികളുടെ ഹോൾസെയിൽ ബിസിനസ് ആണ്.ആൾ മാസത്തിൽ ഒരു തവണയെ വീട്ടിൽ വരൂ. വീട്ടിൽ അങ്കിളിന്റെ ഭാര്യ ദീപചേച്ചിയും അഭി മോളും മാത്രമേയുള്ളു. അഭി മോൾക്ക് പത്തു വയസ്സ് കാണും അവൾ അഞ്ചാം അഞ്ചാം ക്ലാസിൽ ആണ് പഠിക്കുന്നത്.ട്യൂഷൻ പഠിക്കാൻ മോന്റെ കൂടെയാണ് പോകുന്നത്. പലപ്പോഴും ദീപ ചേച്ചിക്ക് മോളെ കൊണ്ടു വിടാൻ പറ്റാത്ത ദിവസങ്ങൾ അമ്മ മോനെ കൊണ്ടുവിടാൻ പോകുമ്പോൾ അമ്മയുടെ കൂടെ ആണ് അവളെ വിടുന്നതും തിരികെ കൊണ്ടുവരുന്നതും. ദീപ ചേച്ചിക്ക് ഇപ്പോൾ ഒരു 45 വയസ്സ് ഉണ്ടാവും. അങ്കിളിന് ചേച്ചിയെക്കാൾ ഒരു പത്തിരുപതു വയസ്സ് എങ്കിലും കൂടുതൽ ഉണ്ട് . ശരിക്കും ഇത് അങ്കിളിന്റെ രണ്ടാം വിവാഹം ആണ്. പാരമ്പര്യ സ്വത്തിന് പുറമേ തിരുപ്പൂരിലും അമേരിക്കയിലുമായി അങ്കിൾ ബിസിനസ് ചെയ്തുണ്ടാക്കിയ കോടികൾ സ്വന്തമായി ഉണ്ടെങ്കിലും അങ്കിളിൻറെ ആദ്യത്തെ ഭാര്യ വളരെക്കാലം ഒരു കിടപ്പ് രോഗി ആയിരുന്നു. ഒരുപാട് കാലം ചികിൽസിച്ചെങ്കിലും പരസഹായം കൂടാതെ നടക്കാൻ പോലും കഴിയാത്ത അവരെ നോക്കാൻ വന്ന ഹോം നേഴ്സ്
💬 Comments
View all comments