Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
അതായിരുന്നു ദീപചേച്ചി. അങ്കിൾ ആണെങ്കിൽ നല്ല ഉയരവും വണ്ണവും ഒക്കെ ഉണ്ട്. പക്ഷേ ആൾക്ക് പ്രായത്തിന്റെതായ അവശതകൾ ഉണ്ട്. ഷുഗറും പ്രഷറും കൊളസ്‌ട്രോളും അങ്ങനെ ആൾക്കില്ലാത്ത അസുഖം ഒന്നും ഇല്ല എന്നാണ് ദീപ ചേച്ചി പറയുന്നത്.ഈയിടെയായി കാഴ്ചയും മങ്ങി തുടങ്ങി. ഇനി ബിസിനസ് ഒന്നും വേണ്ട ഉള്ളത് കൊണ്ടു ഇവിടെ അങ്ങ് കൂടാം എന്ന് ചേച്ചി പലതവണ പറഞ്ഞതാണ്. പക്ഷേ മൂത്ത മകൾക്ക് കൊടുത്തതിന്റെ പകുതി പോലും ഇളയ മകൾക്കു കൊടുത്തില്ലല്ലോ എന്ന സങ്കടം അങ്കിളിന്റെ മനസ്സിൽ ഉണ്ടത്രേ?? അതുകൊണ്ട് അഭി ഉണ്ടായതിൽ പിന്നെ അവൾക്ക് വേണ്ടി സമ്പാദിച്ചു കൂട്ടാൻ സ്വന്തം കുടുംബവും ആരോഗ്യവും മറന്നു കഷ്ടപ്പെടുകയാണ് ആ മനുഷ്യൻ. ഒരു തരത്തിൽ പറഞ്ഞാൽ ഗോപിയേട്ടന്റെ മറ്റൊരു പതിപ്പ്.
അങ്ങനെ ഓരോന്ന് ആലോചിച്ചു ഓട്ടോ അവരുടെ വീടിന്റെ മുന്നിൽ എത്തി. ഹോൺ അടിച്ചിട്ട് അനക്കം ഒന്നും ഇല്ല. ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണ്. ചേച്ചി ഒറ്റയ്‌ക്കെ ഉള്ളത് കൊണ്ടാകും പൂട്ടിയത്.മുൻപിൽ എങ്ങും ആരെയും കാണാൻ ഇല്ല. കരുണൻ രാവിലെ അകത്തേക്ക് പോകുന്നത് ഞാൻ കണ്ടതാണല്ലോ??? തേങ്ങ ഇടുന്ന ശബ്ദം ഒന്നും കേൾക്കാൻ ഇല്ല.ചിലപ്പോൾ അയാൾ പൈസ വല്ലതും വാങ്ങാൻ വന്നതാകും.
ഞാൻ എന്തായാലും പിന്നിൽ കൂടി ഒന്ന് പോയി നോക്കാം എന്ന് കരുതി. ഓട്ടോ അവരുടെ തെങ്ങിൻ തോപ്പിന്റെ പിന്നിൽ ഉള്ള ഗേറ്റിലേക്ക് പോകാൻ പറഞ്ഞു. ആ ഗേറ്റിന് മുന്നിൽ എത്തിയതും അത് പൂട്ടിയിട്ടില്ല. ഞാൻ ഓട്ടോ പറഞ്ഞ് വിട്ട ശേഷം ഗേറ്റ് തുറന്നു അകത്തു കയറി. ഞങ്ങളുടെ തെങ്ങിൻ തോപ്പിലേക്ക് പോകുന്ന വഴി ആയിരുന്നു അത്.ആ
💬 Comments
View all comments